Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തനതു ഭാരതീയ നൃത്തരൂപങ്ങളുടെ ചാരുതയും ചടുലതയുമായി മൂന്നു ദിവസം നീളുന്ന ത്രിനേത്ര ദേശീയ നൃത്ത- സംഗീതോത്സവത്തിന്റെ ആറാമത് എഡിഷന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നാളെ (നവംബാര്‍ 15, വെള്ളി) വൈകിട്ട് ആറിന് തിരിതെളിയും. സംസ്ഥാന ഫിഷറീസ്- ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

ശുദ്ധ ഭാരതീയ നൃത്തരൂപങ്ങളുടെ ചിലങ്കകള്‍ കിലങ്ങുന്ന ധന്യസന്ധ്യകള്‍ അടുത്ത മൂന്നു ദിവസം കൊല്ലത്തിന്റെ ആസ്വാദക മനസ്സില്‍ വിടര്‍ത്തുക അപൂര്‍വാനുഭൂതിയുടെ വസന്തമുദ്രകളായിരിക്കും.  നാളെ മുതല്‍ ഞായറാഴ്ച വരെ നീളുന്ന നൃത്തോത്സവത്തില്‍ ഒഡീസി, കഥക്, ഭരതനാട്യം എന്നിവയില്‍ രാജ്യത്തെ ഏറ്റവും പ്രമുഖരായ നര്‍ത്തകരാണ് അരങ്ങിലെത്തുക.

നീലമന സിസ്റ്റേഴ്‌സ്, നാട്യപ്രിയ ഡാന്‍സ് അക്കാഡമി, വൃക്കരോഗികളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട സേവ് കിഡ്‌നി ഫൗണ്ടേഷന്‍ എന്നിവരാണ് ആറാമത് ത്രിനേത്ര ദേശീയ നൃത്ത- സംഗീതോത്സവത്തിന്റെ സംഘാടകര്‍. സമഗ്ര വൃക്കരോഗ പ്രതിരോധത്തിനും ശാസ്ത്രീയ അവബോധത്തിനും വൃക്കരോഗികള്‍ക്ക് സഹായഹസ്തമെത്തിക്കാനും ലക്ഷ്യമിട്ട് സേവ് കിഡ്‌നി ഫൗണ്ടഷന്‍ ആവിഷ്‌കരിച്ച 'കാരുണ്യ കിരണം' പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം ചടങ്ങില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. വൃക്കരോഗികള്‍ക്ക് മാനസിക പിന്‍തുണയും ശസ്ത്രക്രിയാ സഹായവും എത്തിക്കുന്ന പ്രതീക്ഷ ഓര്‍ഗന്‍ (കിഡ്‌നി) റെസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ഷിബുവിന് സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആദരം ചടങ്ങില്‍ സമര്‍പ്പിക്കും.

ഉദ്ഘാടന ദിനമായ നാളെ വൈകിട്ട് ആറിന് പദ്മശ്രീ അരുണ മൊഹന്തി ഒഡീസി അവതരിപ്പിക്കും. നവംബര്‍ 16 ശനിയാഴ്ച നന്ദിനി മേത്ത, മുരളി മോഹന്‍ എന്നിവരുടെ കഥക്, നവംബര്‍ 17 ഞായറാഴ്ച ഭരതനാട്യ വേദിയില്‍ ദമ്പതികളായ പാര്‍വതി മേനോന്‍, ഷിജിത് നമ്പ്യാര്‍ എന്നിവരുടെ അവതരണം എന്നിവയാണ് മൂന്നു ദിവസത്തെ പരിപാടികള്‍. ദിവസവും വൈകിട്ട് ആറിന് നൃത്തോത്സവം ആരംഭിക്കും. നൃത്തോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Readers Comment

Add a Comment