Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി.വി.കുഞ്ഞുരാമന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി  ഹാഷിം രാജന്‍ എഡിറ്റ്‌ ചെയ്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികള്‍  തിരുവനന്തപുരത്ത്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഐ.എം.ജി ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഐ.എ.എസ് പുസ്തകം ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍,  റിസര്‍ച്ച് ഓഫീസര്‍മാരായ രമ്യ.കെ.ജയപാലന്‍, ഡോ.ബിജു ബാലകൃഷ്ണന്‍, പി.ആര്‍.ഒ റാഫി പൂക്കോം എന്നിവര്‍ പങ്കെടുത്തു.280രൂപ വിലയുള്ള പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാച്യൂ കരിമ്പനാല്‍ ആര്‍ക്കേഡിലുള്ള  പുസ്തകശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം തുടങ്ങിയ പുസ്തകശാലകളിലും ലഭിക്കും.

Readers Comment

Add a Comment