Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ കോൺക്ലേവ് ഓൺ പ്രിവന്റീവ് കാർഡിയോളജി ഇൻ ദി യങ്ങ് എന്ന പേരിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം. കെ. സി നായർ ഉദ്ഘാടനം ചെയ്തു. എസ്. എ. ടി ആശുപത്രി പീഡിയാട്രിക് വിഭാഗം മുൻ മേധാവി ഡോ.സുൽഫിക്കർ അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ഡോ. എസ് ശിവശങ്കരൻ, ഡോ.മനുരാജ്, ഡോ.സുനിത വിശ്വനാഥൻ, ഡോ.സാജൻ അഹമ്മദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാർ, സി ഡി സി ഡയറക്ടർ ഡോ.ബാബു ജോർജ്, ഡോ കെ.ഇ എലിസബത്ത് എന്നിവർ സെമിനാർ സെമിനാറിന് നേതൃത്വം നൽകി. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.ഡി.പ്രഭാകരൻ ഫാമിലി ഒറേഷൻ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ കൗമാരക്കാരിലും യുവാക്കളിലും ഉണ്ടാകുന്ന കാർഡിയോ വാസ്കൂലാർ രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഐ. റിയാസ്, ഡോ.വി.രാമൻകുട്ടി, ഡോ.ലിസ് മറിയ സ്കറിയ എന്നിവരുടെയും പ്രബന്ധാവതരണം ഉണ്ടായിരുന്നു.

Readers Comment

Add a Comment