Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Thrinetra Dance & Music Fest i2i News Trivandrum

കൊല്ലം: കൊല്ലത്ത്, ഭാരതീയ നടനസംസ്‌കൃതിയുടെ ചിലങ്ക മുഴക്കുന്ന ത്രിനേത്ര ഡാന്‍സ് & മ്യൂസിക് ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന് വെള്ളിയാഴ്ച (2019 നവംബര്‍ 15) അരങ്ങുണരും. ഞായറാഴ്ച വരെ മൂന്നു ദിവസം നീളുന്ന നൃത്ത- സംഗീതോത്സവം സോപാനം ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 5.30 ന് സംസ്ഥാന ഫിഷറീസ് & ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഭാരതീയ തനതു നൃത്തരൂപങ്ങളായ ഒഡീസി, കഥക്, ഭരതനാട്യം എന്നിവയില്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തരായ പ്രതിഭകള്‍ അണിനിരക്കുന്ന ത്രിനേത്ര ഡാന്‍സ് & മ്യൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് നൃത്തവേദികളിലൂടെ പ്രശസ്തരായ നീലമന സിസ്റ്റേഴ്‌സ്, നാട്യപ്രിയ ഡാന്‍സ് അക്കാഡമി, വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് കിഡ്‌നി ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്. നവംബര്‍ 15 നു വൈകിട്ട് 5.30ന്, ഒഡീസിയുടെ തനതുശൈലിയുടെ അവതരണസൗന്ദര്യത്തിലൂടെ ലോകപ്രശസ്തയായ പദ്മശ്രീ അരു ണ മൊഹന്തിയുടെ നൃത്തത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുക.

നവംബര്‍ 16 ശനിയാഴ്ച വൈകിട്ട് 5.30 ന് കഥക് നടനവേദികളിലൂടെ ഇന്ത്യന്‍ നടനസംസ്‌കാരത്തെ ലോകവേദികള്‍ക്കു പരിചയപ്പെടുത്തിയ നന്ദിനി മേത്ത, 17 നു വൈകിട്ട് 5.30 ന് ഭരതനാട്യത്തിന്റെ അരങ്ങുകളില്‍ ഭാവവിസ്മയത്തിന്റെ സൂക്ഷ്മപ്രപഞ്ചമൊരുക്കുന്ന ദമ്പതികളായ പാര്‍വതി മേനോന്‍, ഷിജിത് നമ്പ്യാര്‍ എന്നിവരാണ് ത്രിനേത്ര നൃത്ത- സംഗീതോത്സവത്തിന്റെ അരങ്ങിലെത്തുക. മൂന്നു ദിവസം കൊല്ലം നഗരത്തെ നൃത്തചാരുതയുടെ വസന്തഭൂമിയാക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടകരായ ഡോ. ദ്രൗപദി പ്രവീണ്‍, ഡോ. പദ്മിനി കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. നൃത്തോത്സവത്തിലേക്കുള്ള സൗജന്യ പാസുകള്‍ക്ക് 9746317744, 9446592973 എന്നി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Readers Comment

Add a Comment