Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യാന്തര തലത്തില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ സ്‌കില്‍സ് കേരള 2020 മത്സരങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കമാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ഐ.ടി. മേഖലയുടെ സാധ്യതകള്‍ കൂടി പരിഗണിച്ച് 42 ഇനങ്ങളില്‍ ഇത്തവണ മത്സരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യ സ്‌കില്‍സ് കേരള 2020 മത്സരങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2020 സീസണിലേക്കുള്ള ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2020 ജനുവരി 10 മുതല്‍ 15 വരെയും നടക്കും. 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്‌നനഗരിയിലാണ് സംസ്ഥാനതല മത്സരങ്ങള്‍.
വേള്‍ഡ് സ്‌കില്‍ മത്സരങ്ങളുടെ ഭാഗമായി മൂന്നാം തവണയാണ് ഇന്ത്യ സ്‌കില്‍സ് കേരള അരങ്ങേറുന്നത്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇന്ത്യ സ്‌കില്‍സ് കേരള സംഘടിപ്പിച്ചുവരുന്നത്.
ഇന്ത്യ സ്‌കില്‍സ് കേരള 2018ല്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. ഈ വര്‍ഷം ഐ.ടി മേഖലയിലെ സാധ്യതകള്‍ കൂടി പരിഗണിച്ച് 42 സ്‌കില്ലിങ് ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. ചൈനയിലെ ഷാങ്ഹായ് ആണ് 2021 വേള്‍ഡ് സ്‌കില്‍ മത്സരവേദി. ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും സമ്മാനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
റഷ്യയിലെ കസാനില്‍ നടന്ന വേള്‍ഡ് സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കേരളത്തില്‍നിന്നു പങ്കെടുത്തു സമ്മാനം നേടിയവരെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആദരിച്ചു. ജിബിന്‍ വില്ല്യംസ് (ഫ്‌ളോറിസ്ട്രി), മുഹമ്മദ് റാബിത് (വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിംഗ്), നിധിന്‍ പ്രേം (3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്) എന്നിവരെയാണ് ആദരിച്ചത്. ഓഗസ്റ്റിലായിരുന്നു മത്സരങ്ങള്‍.
2018 ഏപ്രിലില്‍ നടന്ന ''ഇന്ത്യ സ്‌കില്‍സ് കേരള 2018''-ല്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവര്‍ ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍നടന്ന വിവിധ മത്സരങ്ങളില്‍ മികച്ച വിജയം കൈവരിച്ചത് അഭിമാനകരമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
7500 ഓളം യുവതീയുവാക്കളാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്. ജില്ലാ, മേഖലാ തല മത്സരങ്ങളില്‍ വിജയിച്ച 112 പേര്‍ കൊച്ചിയില്‍ വച്ചു നടന്ന അവസാന ഘട്ട മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 41 പേര്‍ ദേശീയ മേഖലാമത്സരങ്ങളില്‍ പങ്കെടുത്തു. മേഖലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ സ്‌കില്‍സ് ഫൈനലില്‍ മത്സരിച്ചത്. ഒമ്പതുപേര്‍ മെഡലുകള്‍ കരസ്ഥമാക്കി. രണ്ടു സ്വര്‍ണ്ണവും അഞ്ചുവെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്. രണ്ടു പേര്‍ മെഡാലിയന്‍ ഫോര്‍ എക്‌സലന്‍സ് അവാര്‍ഡും കരസ്ഥമാക്കി.
മുഹമ്മദ് ബിലാല്‍ (ഗ്രാഫിക് ഡിസൈന്‍), കെ. എസ് സുഷിത് (ജോയിനറി) എന്നിവര്‍ ഹംഗറിയില്‍ നടന്ന യൂറോ സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. നിധിന്‍ പ്രേം (3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്) അബുദാബിയില്‍ നടന്ന ഏഷ്യാ സ്‌കില്‍സ് മത്സരത്തിലും, മെല്‍ബണില്‍ നടന്ന ഗ്ലോബല്‍ സ്‌കില്‍സ് ഓസ്‌ട്രേലിയ മത്സരത്തിലും പങ്കെടുത്തു. ഗ്ലോബല്‍ സ്‌കില്‍സ് ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലും 'ബെസ്റ്റ് ഇന്‍ ദ നേഷന്‍'പുരസ്‌കാരവും നേടി.
എ. ജെ അദ്വൈത് (വെബ് ഡിസൈന്‍) അബുദാബിയില്‍ നടന്ന ഏഷ്യാ സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഫ്രാന്‍സിസ് ലിജോ (സി എന്‍ സി ടര്‍ണിംഗ്) ഹൈടെക് റഷ്യ മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി. യു കെ, അമേരിക്ക, ഡെന്മാര്‍ക്ക്, റഷ്യ , ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുത്ത വേള്‍ഡ് സ്‌കില്‍സ് മത്സരത്തിനു മുന്നോടിയായി ഡെന്മാര്‍ക്കില്‍ നടന്ന ട്രെയിനിംഗില്‍ മലപ്പുറം അഴീക്കോട് ഗവ.ഐടി ഐ വിദ്യാര്‍ഥി മുഹമ്മദ് റാബിത് (വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിംഗ്) രണ്ടാം സ്ഥാനം നേടി. സംസ്ഥാനത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പ്രതിഭകളെ സംസ്ഥാന സര്‍ക്കാര്‍ സ്‌കില്‍ അംബാസിഡര്‍, സ്‌കില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിരുന്നു.
29.82°C








