Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വൃക്കരോഗികളായ കുട്ടികളുടെ ചികിത്സ സർവ്വ വ്യാപകമാക്കുക എന്ന ലക്ഷ്യവുമായി പീഡിയാട്രിക് നെഫ്രോളജി കോൺക്ലേവ് 2019 ദ്വിദിന സമ്മേളനം നടന്നു.
എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും നോർത്ത് അമേരിക്കയിലെ സിൻസിനാട്ടി ചിൽഡ്രൻസ് ആശുപത്രിയും സംയുക്തമായാണ് നവംബർ രണ്ട്, മൂന്ന് തീയതികളിലായി ശില്പശാല നടത്തിയത്. മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ നടന്ന ശില്പശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ റംലാബീവി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ അധ്യക്ഷനായി. സിൻസിനാട്ടി ചിൽഡ്രൻസ് ആശുപത്രി പീഡിയാട്രിക് നെഫ്രോളജി വിഭാഗം ഡയറക്ടർ ഡോ പ്രസാദ് ദേവരാജൻ, കോളറാഡോ ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി പ്രൊഫ എൻസ്ഗോബൽ എന്നിവർ സന്നിഹിതരായിരുന്നു. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജോർജ്, സിഡി സി ഡയറക്ടർ ഡോ ബാബു ജോർജ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. എസ് എ ടി ആശുപത്രി പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ സൂസൻ ഉതുപ്പ് സ്വാഗതവും അസി. പ്രൊഫസർ ഡോ രാധിക രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ആദ്യമായി ഡയാലിസിസ് ടെക്നീഷ്യന്മാർക്കായി ഹീമോ ഡയാലിസിസിന്റെ പ്രത്യേക പ്രായോഗികപരിശീലനം നൽകുന്ന ശില്പശാലയെന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി 81 ടെക്നീഷ്യന്മാർ ശില്പശാലയിൽ പങ്കെടുത്തു. 65 ഡോക്ടർമാർ പങ്കെടുത്ത വൃക്ക രോഗ വിദഗ്ധരുടെ ഡയാലിസിസ് ശില്പശാലയും ഇതോടൊപ്പമുണ്ടായിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി കുട്ടികളുടെ വൃക്കരോഗ വിദഗ്ധരും കൊൽക്കൊത്ത, ചെന്നൈ, വെല്ലൂർ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി എത്തിയിരുന്നു. മസ്കറ്റ് ഹോട്ടലിൽ നടന്ന സമാപന സമ്മേളനത്തിൽ കുട്ടികളുടെ വൃക്കരോഗത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നൂറ്റി അറുപതോളം ഡോക്ടർമാർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. യുവ ഡോക്ടർമാർക്കായി പോസ്റ്റർ പ്രദർശന മത്സരവും സമ്മാനദാനവും ഉണ്ടായിരുന്നു.
28.31°C








