Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: നടനവേദിയില്‍ ഭാവഗരിമയുടെയും ലാസ്യലാവണ്യത്തിന്റെയും അപൂര്‍വാനുഭവമാകാന്‍ ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍- ആറാമത് എഡിഷന് വേദിയൊരുങ്ങുന്നു. അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രീയ നൃത്തോത്സവങ്ങളുടെ നിരയില്‍ സ്ഥാനം നേടിയ ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് 2019 നവംബര്‍ 15, 16, 17 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ഒഡീസി, കഥക്, ഭരതനാട്യം എന്നീ ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളില്‍ പ്രതിഭയുടെയും അവതരണമികവിന്റെയും അനന്യത കൊണ്ട് ലോകമെങ്ങുമുള്ള വേദികളില്‍ ശ്രദ്ധ നേടിയ അതുല്യ നര്‍ത്തകര്‍ മൂന്നു ദിവസം നീളുന്ന ത്രിനേത്ര നൃത്ത, സംഗീതോത്സവത്തിന്റെ അരങ്ങിലെത്തുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ശൈവസംസ്‌കാരത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ ഒരുപോലെ തിരയിളക്കുന്ന മൂന്ന് നൃത്തരൂപങ്ങളിലെയും ഏറ്റവും മികച്ച നര്‍ത്തകരുടെ രംഗാവതരണമാണ് ഈ ആറാം പതിപ്പിലൂടെ ത്രിനേത്ര നൃത്തോത്സവം സമര്‍പ്പിക്കുന്നത്.

ഒഡീസിയുടെ അനുപമ സൗന്ദര്യംകൊണ്ട് ലോകവേദികളെ വിസ്മയിപ്പിക്കുന്ന പദ്മശ്രീ അരുണ മൊഹന്തി, കഥകിലെ നൃത്താഭിനയ സാധ്യതകളെ ഒരു പോലെ അരങ്ങിലെത്തിക്കുന്ന മുരളീ മോഹന്‍, കഥകിലും ഭരതനാട്യത്തിലും ഒരുപോലെ പ്രഗത്ഭയായ നന്ദിനി മേത്ത, ഭരതനാട്യ വേദികളില്‍ അഭിനയചാതുരിയും ചടുലനടനവും കൊണ്ട് അദ്ഭുതമുണര്‍ത്തുന്ന ദമ്പതികളായ ഷിജിത് നമ്പ്യാര്‍- പാര്‍വതി മേനോന്‍ എന്നിവരാണ് ഇത്തവണ ത്രിനേത്ര നൃത്തോത്സവ വേദിയില്‍ എത്തുന്നത്. നവംബര്‍ 15 വെള്ളിയാഴ് ഒഡീസി, 16 ശനിയാഴ്ച കഥക്, 17 ഞായറാഴ്ച ഭരതനാട്യം എന്നിങ്ങനെയാണ് അവതരണക്രമം. മൂന്നു ദിവസവും വൈകിട്ട് ആറിന് പരിപാടി ആരംഭിക്കും.

ഭരതനാട്യം, കുച്ചിപ്പുഡി വേദികളിലെ അനിതരസാധാരണമായ പ്രകടനത്തിലൂടെ ദേശീയശ്രദ്ധ നേടിയ നീലമന സിസ്റ്റേഴ്‌സ്- ഡോ. ദ്രൗപദി പ്രവീണ്‍, ഡോ. പദ്മിനി കൃഷ്ണന്‍, നാട്യപ്രിയ ഡാന്‍സ് അക്കാഡമി, വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് കിഡ്‌നി ഫൗണ്ടേഷന്‍ എന്നിവരാണ് ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് ആശയവും സാക്ഷാത്കാരവും നിര്‍വഹിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കും. പാസുകള്‍ക്ക് 9446592973   9746317744       എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ ഡോ, ദ്രൗപദി പ്രവീൺ , ത്രിനേത്ര ഡാൻസ് ഫെസ്റ്റിവൽ കൺവീനർ രാധ ലക്ഷ്മി എന്നിവർ പങ്കെടുത്തു.

Readers Comment

Add a Comment