Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:30 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള പത്ര-പുസ്തക പ്രസാധനം ചെലവ് കുറഞ്ഞതാക്കാനുള്ള കർമ്മപരിപാടിക്ക് രൂപം നൽകാൻ കേരള മീഡിയ അക്കാദമി നാളെ പ്രസാധന സ്വാശ്രയത്വ ഉച്ചകോടി സംഘടിപ്പിക്കുന്നു. നവംബർ 1 ന് ഉച്ചകോടി അവസാനിക്കും. മസ്കറ്റ് ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്. സ്വതന്ത്ര ‍ഡിസൈൻ സോഫ്റ്റ് വെയറായ സ്ക്രൈബസ് അറബിഭാഷയ്ക്കും ഇന്ത്യൻ ഭാഷകൾക്കും ഉപയോ​ഗിക്കാനായി വികസിപ്പിച്ചെടുത്തതിനു നേതൃത്വം കൊടുത്ത ഒമാൻ വിദ​ഗ്ധൻ ഫഹദ് അൽ സെയ്ദി നാളെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര സോഫ്റ്റ് വെയർ ഉദ്യമങ്ങളുടെ ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവ്വഹിക്കും. നവംബർ 1 ന് സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു പറ‍ഞ്ഞു.

 

Readers Comment

Add a Comment