Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏഴു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശില്പശാലയ്ക്കും ദേശീയ സെമിനാറിനും ഇന്ന് വഴുതക്കാട് വനിതാ കോളജിൽ തുടക്കമായി. കോളജ് അസംബ്ളി ഹാളിൽ രാവിലെ 11 നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാദമിയും സിഡിറ്റും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജി.വിജയലക്ഷ്മി അധ്യക്ഷയാകും. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സി ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവർ പ്രസംഗിക്കും. ചലച്ചിത്രകലയുടെ വികാസപരിണാമങ്ങൾ, ദേശീയതയും ഇന്ത്യൻ സിനിമയിലെ സ്ത്രീപരിചരണവും തിരക്കഥാപഠനം,ശബ്ദകല, രാഷ്ട്രയവും സിനിമയും തുടങ്ങിയ വിഷയങ്ങളിൽ സംവിധായിക വിധു വിൻസന്റ്, വിജയകൃഷ്ണൻ, ഡോ. പി.എസ്. രാധാകൃഷ്ണൻ, സി.. അശോകൻ, ബൈജു ചന്ദ്രൻ, കെ.ജി. ജയൻ, ഡോ. ടി.ജിതേഷ്, എ.ചന്ദ്രശേഖർ, പ്രദീപ് പനങ്ങാട്, ഇന്ദുഗോപൻ, രാജേഷ് കെ.എരുമേലി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. വിവിധ സർവകലാശാലകളിൽ നിന്നുള്ള അധ്യാപകരും ചലച്ചിത്രപ്രവർത്തകരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിമൻസ് കോളജ് വിദ്യാർഥികളുടെ ചലച്ചിത്ര നിർമാണവും നടക്കും.
29.82°C








