Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ വിക്കറ്റുകളെല്ലാം കൂട്ടത്തോടെ സ്വന്തമാക്കി ‘രസിച്ച’ അജാസ് പട്ടേലിനെ ഒടുവിൽ ന്യൂസീലൻഡ് ടീമിലെ മറ്റൊരു ഇന്ത്യൻ വംശജൻ ‘തോൽപ്പിച്ചു’. ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലുമായി ഇന്ത്യയ്ക്ക് നഷ്ടമായ ആദ്യ 12 വിക്കറ്റുകളും പോക്കറ്റിലാക്കിയ അജാസ് പട്ടേലിന്, രണ്ടാം ഇന്നിങ്സിൽ പിടികൊടുക്കാതിരുന്നത് ശുഭ്മൻ ഗിൽ, ക്യാപ്റ്റൻ വിരാട് കോലി എന്നിവർ. ഇരുവരെയും പുറത്താക്കി രചിൻ രവീന്ദ്രയാണ് ഈ ടെസ്റ്റിലാദ്യമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ പട്ടേലിന്റേതല്ലാത്ത ഒരു കിവീസ് താരത്തിന്റെ പേര് കൂട്ടിച്ചേർത്തത്.
66 ഓവർ പൂർത്തിയാകുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെന്ന നിലയിലാണ് ഇന്ത്യ. വൃദ്ധിമാൻ സാഹ (133), അക്ഷർ പട്ടേൽ (9) എന്നിവർ ക്രീസിൽ.
ഇതോടെ, മത്സരത്തിലാകെ ഇന്ത്യയ്ക്ക് 501 റൺസ് ലീഡായി. ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്ത ഇന്ത്യ ന്യൂസീലൻഡിനെ 62 റൺസിന് പുറത്താക്കിയിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സിൽ മാത്രം ഇന്ത്യയ്ക്ക് ലഭിച്ചത് 263 റൺസ് ലീഡ്. മയാങ്ക് അഗർവാൾ (62), ചേതേശ്വർ പൂജാര (47), ശുഭ്മൻ ഗിൽ (47), വിരാട് കോലി (36), ശ്രേയസ് അയ്യർ (14) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായവർ. ന്യൂസീലൻഡിനായി രണ്ടാം ഇന്നിങ്സിലും അജാസ് പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് രചിൻ രവീന്ദ്രയ്ക്കാണ്.
ഒന്നാം ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ ശുഭ്മൻ ഗില്ലിനു പരുക്കേറ്റതിനാലാണ് 2–ാം ഇന്നിങ്സിൽ മയാങ്കിനൊപ്പം ഓപ്പണിങ് ബാറ്ററായി ചേതേശ്വർ പൂജാര ഇറങ്ങിയത്.
∙ ട്വിസ്റ്റുകളുടെ രണ്ടാം ദിനം
ട്വിസ്റ്റുകൾ ഒളിപ്പിച്ച വാങ്കഡെ പിച്ചിൽ ഇന്ത്യ – ന്യൂസീലൻഡ് 2–ാം ടെസ്റ്റിന്റെ 2–ാം ദിനം സംഭവബഹുലമായിരുന്നു. ആദ്യം, കിവീസിന്റെ ഇന്ത്യൻ വംശജനായ മുപ്പത്തിമൂന്നുകാരൻ സ്പിന്നർ അജാസ് പട്ടേലിന്റെ 10 വിക്കറ്റ് സർപ്രൈസ്. പിന്നാലെ, ഇന്ത്യൻ ബോളർമാർ 10 വിക്കറ്റെടുത്തപ്പോൾ നാണക്കേടിന്റെ റെക്കോർഡിട്ട് 62 റൺസിനു ന്യൂസീലൻഡ് പുറത്ത്.
മുംബൈയിൽ ജനിച്ച്, 8–ാം വയസ്സിൽ ന്യൂസീലൻഡിലേക്കു കുടിയേറിയ അജാസ് ജൻമനാട്ടിൽ സ്വപ്നതുല്യ പ്രകടനമാണു പുറത്തെടുത്തത്. ഒന്നാം ദിനം 4 വിക്കറ്റെടുത്ത താരം ഇന്നലെ ‘പെർഫെക്ട് ടെൻ’ പൂർത്തിയാക്കി. 4ന് 221ൽ 2–ാം ദിനം തുടങ്ങിയ ഇന്ത്യയ്ക്കായി സെഞ്ചൂറിയൻ മയാങ്ക് അഗർവാളും (150) അക്ഷർ പട്ടേലും (52) 7–ാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു.
മറുപടിക്കിറങ്ങിയ കിവികളെ സ്പിന്നർ ആർ.അശ്വിനും (4–19) പേസർ മുഹമ്മദ് സിറാജും (3–19) നിലംതൊടീച്ചില്ല. 17 റൺസെടുത്ത വാലറ്റക്കാരൻ കൈൽ ജയ്മിസനാണു സന്ദർശകരുടെ ടോപ് സ്കോറർ. 28.1 ഓവറിൽ 62 റൺസിനു കിവീസ് പുറത്ത്. ഇന്ത്യയ്ക്ക് 263 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ജയ്മിസനു പുറമേ ക്യാപ്റ്റൻ ടോം ലാതത്തിനു (10) മാത്രമേ രണ്ടക്കത്തിൽ എത്താനായുള്ളൂ. അക്ഷർ പട്ടേൽ 2 വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു. ഇന്ത്യൻ മണ്ണിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറാണ് ഇന്നലെ കിവീസ്
24.92°C








