Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2020ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വൈകിട്ട് 6ന് നിശാഗന്ധി ഓഡ‌ിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, മികച്ച നടി അന്ന ബെൻ അടക്കം 48 പേർ അവാർഡുകൾ ഏറ്റുവാങ്ങും.

അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് നൽകി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും. ഡിസംബർ 9 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്റർ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകി മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജൂറി ചെയർപേഴ്‌സൺ സുഹാസിനി, രചനാവിഭാഗം ജൂറി ചെയർമാൻ പി.കെ. രാജശേഖരൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ എന്നിവർ പങ്കെടുക്കും. തുടർന്ന് എം.ജയചന്ദ്രൻ നയിക്കുന്ന പ്രിയഗീതം സംഗീത പരിപാടി അരങ്ങേറും.

Readers Comment

Add a Comment