Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ബാഴ്‌സലോണ. ഈ സീസണില്‍ ഇതാദ്യമായാണ് ബാഴ്‌സ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ജയിച്ചുകയറുന്നത്.
വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്. വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ അവസാന ആറു മിനിറ്റിനുള്ളില്‍ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.
48-ാം മിനിറ്റില്‍ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 76-ാം മിനിറ്റില്‍ സാമുവല്‍ ചുക്വുസെയിലൂടെ വിയ്യാറയല്‍ സമനില പിടിച്ചു. ഗ്രോയെന്‍വെല്‍ഡിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തില്‍ 88-ാം മിനിറ്റില്‍ മെംഫിസ് ഡീപേയിലൂടെ ബാഴ്‌സ മുന്നിലെത്തി. വിയ്യാറയല്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.
തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്‌സയ്ക്ക് വിജയവും സമ്മാനിച്ചു.
30.82°C








