Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2022 ഖത്തർ ലോകകപ്പിന് ഇറ്റലി, പോർച്ചുഗൽ ടീമുകളിൽ ഒന്നു മാത്രം! യൂറോപ്യൻ പ്ലേഓഫിൽ ഇരുടീമുകളും ഒരേ വഴിയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണിത്. ഇതോടെ, കഴിഞ്ഞ രണ്ടു തവണത്തെ യൂറോപ്യൻ ചാംപ്യൻമാരിൽ ഒരു ടീം പുറത്താകുമെന്ന് ഉറപ്പായി. നോർത്ത് മാസിഡോണിയ, തുർക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

പ്ലേഓഫിൽ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് നോർത്ത് മാസിഡോണിയയാണ് എതിരാളികൾ. പോർച്ചുഗലിന് തുർക്കിയും. ഈ മത്സരത്തിൽ ജയിക്കുന്നവരാണ് ലോകകപ്പ് യോഗ്യതയ്ക്കായി വീണ്ടും ഏറ്റുമുട്ടുക. ആദ്യ മത്സരം ജയിച്ചാൽ ഇറ്റലിയും പോർച്ചുഗലും നേർക്കുനേരെത്തും. അതിൽ ജയിക്കുന്നവർക്ക് മാത്രം ലോകകപ്പ് യോഗ്യത. 12 ടീമുകൾ ഉൾപ്പെടുന്ന പ്ലേഓഫിൽ നിന്ന് 3 ടീമുകൾ മാത്രമാണ് ലോകകപ്പിനു യോഗ്യത നേടുക.

2018ലെ റഷ്യൻ ലോകകപ്പിനും യോഗ്യത നേടാനാകാതെ പോയ ഇറ്റലി, തുടർച്ചയായ രണ്ടാം തവണയാണ് യോഗ്യത ഉറപ്പാക്കാനാകാതെ പതറി നിൽക്കുന്നത്. കഴിഞ്ഞ തവണ പ്ലേഓഫ് പോരാട്ടത്തിൽ സ്വീഡനോട് തോറ്റാണ് ഇറ്റലി പുറത്തായത്.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയശേഷം എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുള്ള ടീമാണ് പോർച്ചുഗൽ. 2006 ലോകകപ്പിലാണ് റൊണാൾഡോ ആദ്യം കളിച്ചത്. സൂപ്പർതാരത്തിന്റെ അവസാന ലോകകപ്പാകുമെന്ന് കരുതപ്പെടുന്ന ഖത്തർ പതിപ്പിൽ, പോർച്ചുഗൽ യോഗ്യത നേടാതെ പുറത്താകുമോയെന്ന ആശങ്കയിലാണ് ആരാധകർ.
മറ്റു പ്ലേഓഫ് മത്സരങ്ങളിൽ സ്കോട്‍ലൻഡ് യുക്രെയ്നെയും വെയ്ൽസ് ഓസ്ട്രിയയേയും നേരിടും. ഈ മത്സരത്തിൽ ജയിക്കുന്നവർ തമ്മിലുള്ള പോരാട്ടത്തിലെ വിജയി ലോകകപ്പിന് യോഗ്യത നേടും. കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയരായ റഷ്യ പ്ലേഓഫ് മത്സരത്തിൽ പോളണ്ടിനെ നേരിടും. രണ്ടാം മത്സരത്തിൽ സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികൾ തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർക്ക് ലോകകപ്പ് കളിക്കാം.

Readers Comment

Add a Comment