Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സര്‍ക്കാരിന്റെ  സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള (IDSFFK) 2021 ഡിസംബര്‍ 9  മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ്.എല്‍ സിനിമാസില്‍ നടക്കും. ഡിസംബര്‍ 4 ന് വൈകിട്ട് ആറു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.

ആറു ദിവസങ്ങളിലായി 200 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് മുതൽ  ഓണ്‍ലൈനായി ആരംഭിക്കും. idsffk.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയും പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

ഡോക്യൂമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും മാത്രമായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ.ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍, ക്യാമ്പസ് ചിത്രങ്ങള്‍ എന്നിവയ്ക്കുള്ള മത്സരവിഭാഗം, ഫോക്കസ് വിഭാഗം മറ്റ് ക്യൂറേറ്റഡ് പാക്കേജുകള്‍ എന്നിവ അടക്കം 200 ഓളം ചിത്രങ്ങള്‍ ആണ് ഏരീസ് പ്ളക്സ് എസ് എല്‍ സിനിമാസിലെ നാല് സ്ക്രീനുകളില്‍  പ്രദര്‍ശിപ്പിക്കുന്നത്.

മത്സരേതര വിഭാഗത്തില്‍ തിരഞ്ഞെടുത്ത മലയാള ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും. മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്ടര്‍, ഫേസ് ടു ഫേസ് എന്നീ പരിപാടികളും ഉണ്ടായിരിക്കും.

കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം ഐ.ഡി.എസ്.എഫ്.എഫ്.കെ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ ചലച്ചിത്രമേളകള്‍ വീണ്ടും ഉണര്‍വിലേക്കത്തെുന്ന വേദി കൂടിയാകും പതിമൂന്നാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ.

Readers Comment

Add a Comment