Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദേശീയതലസ്ഥാന മേഖലയുടെ വികസന വളർച്ചയിൽ ഏറെ കരുത്തു പകരാൻ സാധിക്കുന്ന ജേവാറിലെ നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം 25നു നടക്കും. പദ്ധതി പടിഞ്ഞാറൻ യുപിയുടെ സമഗ്ര വികസനത്തിനു വഴിയൊരുക്കും. നിലവിലുള്ള താജ് എക്സ്പ്രസ് വേ ഇവിടേക്കു മറ്റു പ്രദേശങ്ങളെ റോഡ് മാർഗം എളുപ്പം ബന്ധിപ്പിക്കുമെന്നതാണു പദ്ധതിക്കു വേണ്ടി ജേവാറിനെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ജേവാർ വിമാനത്താവളം നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഗുണം ചെയ്യും. അയൽ പ്രദേശമായ ഗ്രേറ്റർ നോയിഡയിലേക്ക് 45 കിലോമീറ്റർ ആണു ജേവാറിൽ നിന്നുള്ള ദൂരം. താജ് എക്സ്പ്രസ്‌വേയിലൂടെ സഞ്ചരിച്ചാൽ 45 മിനിറ്റ് യാത്രാ ദൂരം.
ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്സ് ഗേറ്റ്‌വേ
ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ്‌വേയായി വിമാനത്താവളം മാറുമെന്നും കേന്ദ്രം പറയുന്നു. വലുപ്പവും ശേഷിയും കാരണം, വിമാനത്താവളം യുപിക്കു പുതിയ സാധ്യതകൾ സമ്മാനിക്കും. രാജ്യത്താദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാക്കുന്നത്. ലോജിസ്റ്റിക്സിന്റെ ആകെ ചെലവും സമയവും കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
വ്യാവസായിക ഉൽപന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകുന്നതോടെ വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കും സഹായിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ, ഇലക്ട്രോണിക് നിർമാണ രംഗത്ത് നോയിഡ, ഗ്രേറ്റർ നോയിഡ മേഖലകൾ മുന്നേറുമെന്നും പ്രദേശത്ത് മുതൽമുടക്കാൻ വൻകിട കമ്പനികൾ മുന്നോട്ടു വരുമെന്നും വിലയിരുത്തുന്നു.
ഡൽഹിയിലിറങ്ങാതെ താജ്മഹലിലേക്ക്
ജേവാർ വിമാനത്താവളം യുപിയിലെ ടൂറിസം, നിർമാണ മേഖലയ്ക്ക് ഉണർവേകുമെന്നു കേന്ദ്രം പറയുന്നു. താജ്മഹൽ സന്ദർശിക്കുന്നവർക്കു ഡൽഹിയിൽ ഇറങ്ങാതെ, ജേവാർ വിമാനത്താവളം വഴി പോകാൻ സൗകര്യമൊരുങ്ങും. ജേവാറിൽനിന്ന് 140 കിലോമീറ്റർ ആണ് ആഗ്രയിലേക്കുള്ള ദൂരം; താജ് എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂർ യാത്രാദൂരം.
തീർഥാടന കേന്ദ്രങ്ങളായ വൃന്ദാവൻ, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും വിമാനത്താവളം ഗുണം ചെയ്യും. ലക്നൗ, വാരാണസി, അലഹാബാദ്, ഗൊരഖ്പുർ എന്നീ വിമാനത്താവളങ്ങളെ ഉഡാൻ (ചെറു വിമാനത്താവളങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതി) വഴി ജേവറുമായി ബന്ധിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ജേവാറിലേക്കുള്ള ദൂരം(ബ്രാക്കറ്റിൽ ശരാശരി യാത്രാ സമയം)
∙ നോയിഡ സിറ്റി സെന്റർ – ജേവാർ: 65 കിലോമീറ്റർ (ഒരു മണിക്കൂർ പത്ത് മിനിറ്റ്).
∙ ഗാസിയാബാദ് – ജേവാർ: 74 കി.മി (ഒന്നര മണിക്കൂർ).
∙ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ – ജേവാർ: 78 കി.മി (ഒരു മണിക്കൂർ 40 മിനിറ്റ്).
∙ ഫരീദാബാദ് – ജേവാർ: 82 കി.മി (ഒന്നേ മുക്കാൽ മണിക്കൂർ).
∙ ഡൽഹി വിമാനത്താവളം – ജേവാർ: 90 കി.മി (രണ്ടു മണിക്കൂർ).
24.92°C








