Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:06 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kozhenchery snehatheeeram charitable trust , Prof.P J Kurien

കോഴഞ്ചേരി സ്നേഹതീരം ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഉദ്ഘാടനം മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ നിർവഹിച്ചു.
കോഴഞ്ചേരി നഗരത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കോഴഞ്ചേരി നഗരത്തിൽ ഇത്തരത്തിലുള്ള പ്രഥമ ചാരിറ്റബിൾ ട്രസ്റ്റാണ് സ്നേഹതീരമെന്നത് അംഗങ്ങൾക്ക് അഭിമാനിക്കാനാവുന്ന കാര്യമാണെന്ന്   പ്രൊഫ.കുര്യൻ പറഞ്ഞു. 
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെറിമാത്യു സാം, ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  മിനിശ്യാം മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ  ട്രസ്റ്റ് പ്രസിഡന്റ് ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി  ചന്ദ്രശേഖരകുറുപ്പ് പഴഞ്ഞിയിൽ ആമുഖ പ്രഭാഷണം നടത്തി . ട്രഷറർ നവീൻ വി.ജോർജ്, ജോയിന്റ് സെക്രട്ടറി റെജി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.  വൈസ് പ്രസിഡന്റ് ജേക്കബ്ബ് ഇമ്മാനുവേൽ സ്വാഗതവും ജനറൽകൺവീനർ സാബു ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി.

Readers Comment

Add a Comment