Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല അത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 18 ന് വൈകിട്ട് നാലു മണിക്ക് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ സി നായർ നിർവഹിക്കും. ഡോ എ കെ മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒളിമ്പ്യൻ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു, ഡോ കെ ശശികല, വി ജി വിവേക് ജിത്ത്, ഡോ സുജനേഷ് കെ ദാസ് എന്നിവർ പങ്കെടുക്കും. രാവിലെ ആറു മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്നുച്ചയ്ക്ക് രണ്ടു മുതൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടങ്ങും.

Readers Comment

Add a Comment