Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum. Arthritis day observance at anoop ortho care

കൊല്ലം: ലോക ആര്‍ത്രൈറ്റിസ് ദിനത്തോടനുബന്ധിച്ച് കൊല്ലം കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥിരോഗ ചികിത്സാ ക്യാമ്പ് ഒക്ടോബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കും.
മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവര്‍, സര്‍ജറികള്‍ക്കു ശേഷവും പ്രശ്‌നം ഭേദമാകാത്തവര്‍, സന്ധിതേയ്മാനം, സന്ധിവേദനകള്‍, വിട്ടുമാറാത്ത മുട്ടുവേദന, നടുവേദന എന്നിവ കാരണം ബുദ്ധിമുട്ടുന്നവര്‍, തോളെല്ലിന്റെ സ്ഥാനഭ്രംശം, സ്ത്രീപുരുഷന്മാരിലും കുട്ടികളിലും അസ്ഥികളുടെ വളവ് ഉള്‍പ്പെടെ ജന്മനാലുള്ള വൈകല്യങ്ങള്‍ക്കുള്ള ഡിഫോര്‍മിറ്റി കറക്ഷന്‍, കായികമത്സരങ്ങള്‍ക്കിടെ സംഭവിക്കുന്ന പരിക്കുകള്‍ തുടങ്ങിയവയ്ക്ക് ക്യാമ്പില്‍ പങ്കെടുത്ത് വിദഗ്ദ്ധ ചികിത്സ സ്വീകരിക്കാം.
പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. സ്‌കാനിംഗ് ഉള്‍പ്പെടെ കുറഞ്ഞ നിരക്കിലുള്ള സര്‍ജറി പാക്കേജുകള്‍ക്കും അവസരം ലഭിക്കും. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരെ പങ്കെടുപ്പിച്ച് 12 നു രാവിലെ വാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ 85477 05000, 0474 2764893 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

 

Readers Comment

Add a Comment