Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അതിശയിപ്പിക്കുന്ന ജനപങ്കാളിത്തം കൊണ്ടും പ്രഭാഷണ മികവുകൊണ്ടും മലയാള ശാസ്ത്ര സ്വതന്ത്രചിന്താ രംഗത്ത് ചരിത്രമായി കോഴിക്കോട് സ്വപ്നനഗരിയിൽ നടന്ന ലിറ്റ്മസ്-2019 ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ.സംഘാടകരുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ട് അഭൂതപൂർവ്വമായ ജനസാഗരമാണ് കോഴിക്കോട് ട്രേഡ് സെൻററിലുളള വേദിയിലേക്ക് ഒഴുകിയെത്തിയത് . ഏഴായിരത്തിലധികം ആളുകളുടെ പങ്കാളിത്തം സെമിനാറിലുണ്ടായിരുന്നു . എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയാണ് ലിറ്റ്മസ്.ഈ വർഷം കോഴിക്കോട് സ്വപ്നനഗരിയിൽ വെച്ചാണ് അന്താരാഷ്ട്ര സെമിനാർ നടന്നത് . കഴിഞ്ഞ വർഷം തിരുവനന്തപുരം നിശാഗന്ധിയായിരുന്നു ലിറ്റ്മസിനു വേദിയായത് . സ്വതന്ത്രചിന്താ സെമിനാറിൽ ജനപങ്കാളിത്തം കൂടി വരുന്നത് സ്വതന്ത്രചിന്താ മേഖലയ്ക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണെന്ന് സംഘാടകർ അറിയിച്ചു . 'തെളിവുകൾ നയിക്കട്ടെ' എന്നതായിരുന്നു ഈ വർഷത്തെ സെമിനാറിന്റെ തലവാചകം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 37 പ്രഭാഷകരാണ് ലിറ്റ്മസ്'19-ൽ പങ്കെടുത്തത്. ബദൽ ചികിത്സാ തട്ടിപ്പുകളെ കുറിച്ച് അൽ മെഡ് എന്ന പേരിൽ ഡോക്ടർമാരും ഗവേഷണവിദ്യാർത്ഥികളും പങ്കെടുത്ത പൊതുജനസമ്പർക്ക പരിപാടി ലിറ്റ്മസ്'19 -ൻറെ മറ്റൊരു പ്രത്യേകതയായിരുന്നു . സമൂഹത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് അകറ്റി നിർത്താനുതകുന്നതായ പ്രഭാഷണങ്ങൾ സദസ്സ് ആവേശത്തോടെ സ്വീകരിച്ചു .ശാസ്ത്ര ബോധം വളർത്താനും ,ജാതി മത ചിന്തകൾക്കതീതമായി ചിന്തിക്കാനും തെളിവുകളും വസ്തുതകളും ആധാരമാക്കി മുന്നോട്ടു പോകാനുമുള്ള സന്ദേശം മുന്നോട്ടു വെക്കുന്നതായിരുന്നു ലിറ്റ്മസ്'19.
ലിറ്റ്മസ്'19 നടക്കുന്ന കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ വേദിക്ക് മുന്നിൽ സംഘാടകർ ഒരുക്കിയ 'താനെ മുഴങ്ങുന്ന മണി' കൗതുകത്തിനപ്പുറം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചു സമൂഹത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു .
30.82°C








