Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: ഐ.ഐ.ടി, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), ഐ.എ.എസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച വിജയം ഉറപ്പാക്കാന്‍ സഹായിക്കുന്ന സക്‌സസ് വിഷ്വലേസേഷന്‍ ടെക്‌നിക്‌സ് ഉപയോഗിച്ചുള്ള നവീന പാഠ്യപദ്ധതിയില്‍ സൗജന്യ സെമിനാറിന് വിദ്യാഭ്യാസ സേവനരംഗത്തെ പ്രമുഖരായ യൂണിവേഴ്‌സല്‍ എഡ്യൂടെക് അവസരമൊരുക്കുന്നു. സെപ്തംബര്‍ 29, ഞായറാഴ്ച രാവിലെ 10 മുതല്‍ യൂണിവേഴ്‌സല്‍ എഡ്യൂടെക് കാമ്പസിലാണ് സെമിനാര്‍.
ഉന്നത മത്സരപരീക്ഷകളില്‍ വേഗതയും കൃത്യതയുമാര്‍ന്ന പ്രകടനത്തിന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന സക്‌സസ് വിഷ്വലൈസേഷന്‍ ടെക്‌നിക്കും (എസ്.വി.റ്റി ), മസ്തിഷ്‌കത്തിന്റെ സമ്പൂര്‍ണ വിനിയോഗത്തിലൂടെ ഏറ്റവും മികച്ച ഗ്രാഹ്യശേഷിയും ഓര്‍മ്മശക്തിയും സാധ്യമാക്കുന്ന ഭാസീസ് സൂപ്പര്‍ ലേണിംഗ് സിസ്റ്റവും ഏകോപിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയില്‍ പ്രഗത്ഭരായ അധ്യാപകരും വിദ്യാഭ്യാസ മനശ്ശാസ്ത്രജ്ഞരും ക്‌ളാസുകള്‍ക്ക് നേതൃത്വം നല്‍കും. 2020 ലെ ഐ.ഐ.ടി, നീറ്റ് , ഐ.എ.എസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ദീര്‍ഘകാല ലക്ഷ്യത്തോടെ പരിശീലനം നടത്തുന്ന
എട്ടാം ക്‌ളാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇവരുടെ രക്ഷിതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കാമെന്ന് യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രൊഫ. ബി.എസ്. ഭാസി പത്രക്കുറിപ്പില്‍ അറിയിച്ചു.
പഠന, പരിശീലനങ്ങള്‍ക്ക് ബോധമനസ്സിനെ ഉപയോഗപ്പെടുത്തുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി, ഉപബോധ മനസ്സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബൗദ്ധികശേഷിയുടെ ഉയര്‍ന്ന തലത്തിലേക്ക് വിദ്യാര്‍ത്ഥിയെ എത്തിക്കുന്നതാണ് യൂണിവേഴ്‌സല്‍ എഡ്യുടെക് ആവിഷ്‌കരിച്ച സൂപ്പര്‍ ലേണിംഗ് സിസ്റ്റം. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 99464 11196, 0471 4850827 എന്നീ ഫോണ്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
28.31°C








