Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരവധി അത്യപൂര്‍വ ശസ്ത്രക്രിയകളാല്‍ കീര്‍ത്തിനേടിയ യൂറോളജി വിഭാഗം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. സുവര്‍ണജൂബിലിയുടെ ഭാഗമായി നടക്കുന്ന ദ്വിദിന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റിട്രോപെരിട്ടോണിയോസ്കോപിക് സര്‍ജറി വിഷയമാക്കി കോവളം ഹോട്ടല്‍ സമുദ്രയിലെ ജി വി രാജ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ശില്പശാല നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ അധ്യക്ഷത വഹിക്കും.  

ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് എന്നിവര്‍ പങ്കെടുക്കും. യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാല്‍ സ്വാഗതവും ഡോ എസ് വാസുദേവന്‍ നന്ദിയും പറയും.

Readers Comment

Add a Comment