Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ സമാന്തര വിദ്യാഭ്യാസ പരിശീലന രംഗത്തിന് പുതിയ അര്‍ത്ഥവും ദിശാബോധവും നല്‍കുകയും, വൈജ്ഞാനിക രംഗത്തെ എല്ലാ മേഖലകളിലും ഏറ്റവും മികച്ച പരിശീലനമെന്ന ലക്ഷ്യത്തോടെ മള്‍ട്ടി വാഴ്‌സിറ്റി സങ്കല്പം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത് യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആണെന്ന് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും എം.ജി. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായി ഡോ. എ. സുകുമാരന്‍ നായര്‍ പറഞ്ഞു.
യൂണിവേഴ്‌സല്‍ ഗ്രൂപ്പ് സുവര്‍ണജൂബിലി ആഘോഷളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരനില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നഗരമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഉന്നത വിദ്യാഭ്യാസത്തില്‍ ആധുനിക പരിശീലനത്തിന് അവസരമൊരുക്കി മത്സരപരീക്ഷകളില്‍ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ആണ്. യൂണിവേഴ്‌സല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സാരഥിയായ പ്രൊഫ. ബി.എസ്. ഭാസി വിദ്യാഭ്യാസ സേവനരംഗത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാലു പതിറ്റാണ്ടിലേറെക്കാലമായി നേരിട്ടറിയാം. ക്‌ളാസ് മുറികളില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നതു കേട്ട് മാത്രം വിജ്ഞാനമാര്‍ജ്ജിക്കുന്നവരല്ല പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍. അവര്‍ വിജ്ഞാന സ്രഷ്ടാക്കള്‍ കൂടിയാണ്. ആ തലത്തിലേക്ക് അവരുടെ മസ്തിഷ്‌കശേഷിയെ വികസിപ്പിക്കാന്‍ സഹായകമായ വിധത്തിലാണ് ഭാസീസ് സൂപ്പര്‍ ലേണിംഗ് സിസ്റ്റം എന്ന നവീന വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് യൂണിവേഴ്‌സല്‍ ഗ്രൂപ്പ് രൂപം നല്‍കിയിരിക്കുന്നതെന്നും ഡോ. എ. സുകുമാരന്‍ നായര്‍ പറഞ്ഞു.
യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രൊഫ. ബി.എസ്. ഭാസിയുമായി മൂന്നു പതിറ്റാണ്ടുകാലമായുള്ള സൗഹൃദം ഓര്‍മ്മിച്ചുകൊണ്ടായിരുന്നു സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്റെ പ്രസംഗാരംഭം. കുട്ടികളെ പിഴിയാതെയും അവര്‍ക്കു താങ്ങാവുന്ന ഫീസില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിശീലനം നല്‍കിയും വേറിട്ട വഴിയിലൂടെ മുന്നേറിയ യൂണിവേഴ്‌സല്‍ ഗ്രൂപ്പ് സര്‍ക്കാരിനു തലവേദന സൃഷ്ടിക്കാത്ത സ്ഥാപനമാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷ വര്‍ഷത്തില്‍ യൂണിവേഴ്‌സല്‍ ഗ്രൂപ്പ് പ്രസിദ്ധീകരണമാരംഭിക്കുന്ന യൂണിവേഴസല്‍- യൂണി ന്യൂസ് പ്രതിമാസ വാര്‍ത്താപത്രികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഡോ. എ. സുകുമാരന്‍ നായര്‍ യൂണിവേഴ്‌സല്‍- യൂണി ന്യൂസിന്റെ ആദ്യലക്കം ഏറ്റുവാങ്ങി.
യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ പ്രൊഫ. ബി.എസ്. ഭാസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗവും, മുന്‍ പി.എസ്.സി അംഗവുമായ അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എം.വി. ജയലക്ഷ്മി, യൂണിവേഴ്‌സല്‍ എഡ്യുടെക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഡോ. എന്‍. വാസുദേവന്‍ നായര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. യൂണിവേഴ്‌സല്‍ എഡ്യുടെക് ടെക്‌നോളജി വിഭാഗം ഡയറ്കടര്‍ ഡോ. പി.ജി. മുരളീധരന്‍ സ്വാഗതവും, സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടറും യൂണിവേഴ്‌സല്‍ എഡ്യുടെക് കാമ്പസ് പ്രിന്‍സിപ്പലുമായ പ്രൊഫ. പി.എം. രാജീവ് നന്ദിയും പറഞ്ഞു.
രാവിലെ യൂണിവേഴ്‌സല്‍ എഡ്യുടെക് കാമ്പസിലെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത മന്ത്രി ജി. സുധാകരന്‍ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ യൂണിവേഴ്‌സല്‍ എഡ്യുടെക് സമര്‍പ്പിക്കുന്ന അത്യാധുനിക റീഡിംഗ് റൂം, ലൈബ്രറി, സ്റ്റാര്‍ട്ടപ്പ് സ്‌പേസ്, സ്റ്റുഡിയോ റൂം എന്നിവ സന്ദര്‍ശിച്ചു.
30.82°C








