Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 3:40 am
  • 21st April, 2021
  • Mist
25°C25°C
  • Humidity: 94 %
  • Wind: 0.7 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  •  അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
  • സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
  • തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. 
  • കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
i2i News Trivandrum

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ട്രാൻസ് ജൻഡർ വിഭാഗത്തിനും എതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും, ലിംഗപദവിയെക്കുറിച്ച് അവര്‍ക്ക് അവബോധം നല്‍കുന്നതിനും വേണ്ടി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍  സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടി ആവിഷ്‌കരിച്ച ബോധ്യം ചതുര്‍ദിന പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ ആരംഭിച്ച പരിശീലന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

പരിഷ്‌കൃത സമൂഹത്തില്‍ സ്ത്രീ- പുരുഷ- ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്കുള്ള തുല്യ പരിഗണ ഫലപ്രദമായി നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുഭവയോഗ്യമാണോ എന്ന് പരിശോധിക്കേണ്ട ധര്‍മ്മം പോലീസിന് ഉണ്ടെന്നും, അതിനായി പോലീസ് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന യജമാന -ഭൃത്യമനോഭാവത്തിലും മാറ്റം വരണം, സ്ത്രീകള്‍ അവഹേളിക്കപ്പെടേണ്ടവരല്ലെന്നും, അവരുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുത്ത് സമൂഹത്തിന്റെ ഭാഗമായി നിര്‍ത്തേണ്ടവരാണെന്ന് പോലീസും പൊതു സമൂഹവും തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

ദൃശ്യമാധ്യമങ്ങളിലും, സിനിമകളിലും പോലീസിന്റേയും , വനിത വികസന വകുപ്പിന്റേയും ഇടപെടല്‍ അത്യാവശ്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ചില സിനിമകളില്‍ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുന്ന വിധം ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിന് എതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബോധ്യം ലിംഗാവബോധ പരിശീലന മാനുവല്‍ മന്ത്രി സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ ഐഎഎസിന് നല്‍കി പ്രകാശനം ചെയ്യ്തു. വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ് സലീഖ, സ്വാഗതം ആശംസിച്ച ചടങ്ങില്‍ , എംഡി വി.സി ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍  ഡോ. ബി. സന്ധ്യ ഐപിഎസ്,  പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, കേരള സര്‍ക്കിരിന്റെ ജെന്റര്‍ അഡൈ്വസര്‍ ഡോ.ടി.കെ.ആനന്ദി, വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ലക്ഷ്മി രഘുനാഥന്‍, കമല സദാനന്ദന്‍, അന്നമ്മ പൗലോസ്  പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ വിജയന്‍ ഐപിഎസ് , വൈസ് പ്രിൻസിപ്പാൾ എ.യു.സുനിൽ തുടങ്ങിയവര്‍ സംസാരിച്ചു.

Readers Comment

Add a Comment