Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർവകലാശാല യൂണിയൻ സമാപന ചടങ്ങ്  തിരുവനന്തപുരത്തെ ഏക സർക്കാർ വനിതാ കലാലയമായ ഹിസ് ഹൈനസ് മഹാരാജാസ് ഗവൺമെന്റ് കോളേജ് ഫോർ വിമൻസിൽ നടന്നു. പ്രശസ്ത സിനിമാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതുമുഖ നായകൻ ചന്തു നാഥ് മുഖ്യാതിഥിയായിരുന്നു . യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സർവ്വകലാശാല യൂണിയൻ കഴിഞ്ഞ കാലയളവിൽ നടത്തിയ പരിപാടികളുടെ അനുബന്ധമായ പ്രസിദ്ധീകരണങ്ങൾ  മുരുകൻ കാട്ടാക്കട  പ്രകാശിപ്പിച്ചു. സമാപന ചടങ്ങിന് ശേഷം വയലിനിസ്റ് ബാലു പ്രസാദിന്റ വയലിൻ മേളയും സംഘടിപ്പിച്ചിരുന്നു.

Readers Comment

Add a Comment