Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള പോലീസിന്‍റെ മൂന്ന് പദ്ധതികള്‍ ഇക്കൊല്ലത്തെ സ്കോച്ച് അവാര്‍ഡിന് അര്‍ഹമായി.  വെര്‍ച്ച്വല്‍ ക്യു, ഇ-വി ഐ പി, ഒ റ്റി പി തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുകളുമായി ചേര്‍ന്ന് തയ്യാറാക്കിയ വാട്സ് ആപ്പ് സംവിധാനം എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.  ഒരു സ്വതന്ത്ര സംഘടന പ്രഖ്യാപിക്കുന്ന രാജ്യത്തെ എറ്റവും വലിയ  സിവിലിയന്‍ ബഹുമതിയാണ് സ്കോച്ച് അവാര്‍ഡ്.  ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി എസ്.ശ്രീജിത്ത് അവാര്‍ഡ് ഏറ്റുവാങ്ങി. 2018 ലെ പ്രളയ സമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കേരള പോലീസിന് സ്കോച്ച് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.  സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, പിങ്ക് പോലീസ് പട്രോള്‍, പാതി വഴിക്ക് പഠനം നിര്‍ത്തുന്ന കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ പ്രേരിപ്പിക്കുന്ന ഹോപ് പദ്ധതി എന്നിവയ്ക്കും കഴിഞ്ഞ വര്‍ഷം സ്കോച്ച് ഓണര്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.

Readers Comment

Add a Comment