Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിതൃപുണ്യം തേടി ആത്മാക്കളുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ ആണ്ടിടിലൊരിക്കൽ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ഇന്ന്. പതിനായിരങ്ങൾ പിതൃതർപ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ എല്ലാ തീർഥഘട്ടങ്ങളും ഇത്തവണ വിജനമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീർഥഘട്ടങ്ങളിൽ ബലിയിടുന്നതും പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായ മാർഗരേഖയാണ് കേരളത്തിലും അനുവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വിവിധ ദേവസ്വം ബോർഡുകൾക്കും ഇതേ നിലപാടാണുള്ളത്. അതിർത്തിക്കപ്പുറത്ത് സാഗരസംഗമത്തിലെ കന്യാകുമാരിയിലും ഇക്കുറി ബലിതർപ്പണത്തിന് സൗകര്യമുണ്ടായിരിക്കില്ല.
കേരളത്തിൽ വയനാട്ടിലെ തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, തലസ്ഥാനത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങി പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങൾ നിരവധിയാണ്. എന്നാൽ ഇക്കുറി വീടുകളിൽ ബലിയിടാമെന്ന പൊതുധാരണ തുടക്കം മുതൽ അംഗീകരിക്കപ്പെട്ടിരുന്നു.
പിതൃക്കളെ ഓർമിക്കാനുള്ള കർക്കടകവാവിൽ മനം നിറഞ്ഞ്, അസൗകര്യങ്ങളിൽ നിന്നുകൊണ്ട് എല്ലാവരും വീടുകളിൽ ബലിയിടാനുള്ള തയ്യാറെടുപ്പാണ് നടത്തിയത്. ഇതിനായി പുരോഹിത ശ്രേഷ്ഠരുടെ നിർദേശങ്ങൾ എല്ലാവർക്കും ലഭ്യമാക്കിയിരുന്നു.
31.82°C








