Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:27 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പതിവിലും ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവിഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്.

ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കഅ്ബക്കരികില്‍ പേരിനു പോലും ആളില്ല. നമസ്‌കാരങ്ങള്‍ മുറപോലെ നടക്കുന്നു. കഅ്ബക്കരികില്‍ നിന്നും പുറത്തിറങ്ങിയാല്‍ റോഡുകളും വിജനം.

ഹജ്ജടുത്തതിനാല്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ്. ഹജ്ജ് കാലത്തുണരുന്ന വ്യാപാര വാണിജ്യ കേന്ദ്രങ്ങളും നിശ്ചലം. ഇത്തവണ പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം. മറ്റന്നാള്‍ മുതല്‍ മക്കയിലേക്ക് പ്രവേശനം നിയന്ത്രിക്കും. ഇത്തവണ മിനായും അറഫയും മുസ്ദലിഫയും നൂറ്റാണ്ടിലെ ഏറ്റവും ചെറിയ ഹജ്ജിന് സാക്ഷിയാകും.

 

Readers Comment

Add a Comment