Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:41 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 90 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരുമല സെമിനാരി അസി. മാനേജര്‍ എ.ജി. ജോസഫ് റമ്പാന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമല മാര്‍ ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 8.15 നാണ് അപ്രതീക്ഷിത അന്ത്യം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ജോസഫ് റമ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ആരോഗ്യനില തീര്‍ത്തും മോശമായതോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിശുദ്ധ കാതോലിക്കാ ബാവ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് എന്നിവര്‍ ആശുപത്രിയിലെത്തി പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നു. അതിനു ശേഷമാണ് അന്ത്യം. കൊട്ടാരക്കര ചെങ്ങമനാട് ആശ്രമാംഗമാണ് റമ്പാന്‍. പരുമല സെമാനാരി അസി. മാനേജര്‍ ആയി രണ്ടാം തവണ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജോസഫ് റമ്പാന്‍. നേരത്തേ തിരുവനന്തുപരം, കൊല്ലം ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വള്ളിക്കാട് ദയറാ മാനേജര്‍ ആയും സേവനമനുഷ്ഠിച്ചു. മീയണ്ണൂര്‍ താന്നിവിളയില്‍ കുടുംബാംഗമാണ്. സ്‌നേഹപൂര്‍ണമായ പെരുമാറ്റവും വാത്സല്യപൂര്‍വമായ ഇടപെടലുകളും കൊണ്ട് പരുമല ഇടവകാംഗങ്ങള്‍ക്കും പരുമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു ജോസഫ് റമ്പാന്‍.

Readers Comment

Add a Comment