Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:37 am
  • 2nd May, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ നിലവിലെ ഭരണസമിതി വ്യവസ്ഥ താല്‍കാലികമായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കല്‍, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബര്‍ 18ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടി.പി. സുന്ദരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ അടക്കം മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയില്‍ സുപ്രീംകോടതിയിലെത്തിയത്.സംസ്ഥാന സർക്കാരിനാണ് ക്ഷേത്രത്തിൽ അധികാരമെന്ന കേരള ഹൈക്കോടതിയുടെ വിധി നേരത്തെ തന്നെ സുപ്രീംകോടതി തള്ളിയിരുന്നു

തുടര്‍ന്ന് എ, ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു

Readers Comment

Add a Comment