Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൂത്തുകുടി അതിരൂപതയിലെ ഫാദര്‍ സേവ്യര്‍ ആല്‍വിനെയാണ് കഴിഞ്ഞ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 35 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജിവിനൊടുക്കുന്ന നാലാമത്തെ കത്തോലിക്ക വൈദികനാണ് ഫാദര്‍ സേവ്യര്‍.
ഈയടുത്താണ് സെന്റ് തോമസ് ഇംഗ്ലീഷ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി നിയമിതനാകുന്നത്. അദ്ദേഹം വന്ന് 15 ദിവസത്തിനകം ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിരുന്നു. അതേസമയം ആത്മഹത്യാകാരണം എന്താണെന്ന് വ്യക്തമല്ല.
അദ്ദേഹത്തിന്റെ മരണത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. വളരെ തമാശക്കാരനും മറ്റുള്ളവരെ ചിരിപ്പിക്കുന്നവനുമായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സഹയാത്രികര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ വൈദികരുടെ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ ജോലി സ്ഥലങ്ങളിലെ സാഹചര്യങ്ങളെ സംബന്ധിച്ച് പഠിക്കുമെന്ന് ഫാദര്‍ സുരേഷ് മാത്യു ഒരുവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. സെന്റ് തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് എട്ടുപറയലാണ് ആത്മഹത്യ ചെയ്തത്. മനോവിഷമത്തേത്തുടര്‍ന്നുളള ആത്മഹത്യയാണിതെന്നാണ് ഒരു വിഭാഗം ഇടവകാംഗങ്ങള്‍ കരുതുന്നത്.
23.48°C








