Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:31 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, religion, guruvayoor, temple, entry, i2inews corona lockdown,

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. വെർച്വൽ ക്യു വഴി മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. ദർശനം ഒരു ദിവസം 600 പേർക്ക് മാത്രം.മുൻകൂട്ടി ഓൺലൈൻ ബുക്കിംഗ് നടത്തിയ 600 പേർക്കാണ് ഒരു ദിവസം ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് മുപ്പത് വരെയാണ് ദർശന സമയം. നാളെ മുതൽ 13 വരെ വിർച്വൽ ക്യൂ പ്രകാരം സൗജന്യ ദർശനം നൽകാനുള്ള സംവിധാനം ഒരുക്കിയതായി ദേവസ്വം അറിയിച്ചു.

ഗുരുവായൂർ ദേവസ്വം വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ദർശനം ബുക്ക് ചെയ്യാം. ബുക്കിംഗ് ചെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യു ആർ കോഡ് അടങ്ങിയ ടോക്കൺ ഇ മെയിൽ വഴി ലഭിക്കും. ടോക്കൺ നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുൻപ് കിഴക്കേനടയിലെ ക്യു കോംപ്ലക്‌സിൽ റിപ്പോർട്ട് ചെയ്യണം. മൂന്ന് മീറ്റർ അകലം പാലിച്ചാണ് ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുക.

Readers Comment

Add a Comment