Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അകാലത്തിൽ മരിച്ച ഭർത്താവിന്റെ ഇൻഷുറൻസ് തുകയും കടംവാങ്ങിയ പണവും ചേർത്ത് ജോലിക്കായി നൽകിയ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നു അർബുദരോഗബാധിതയായ യുവതിയുടെ പരാതി. മലബാർ സ്വതന്ത്രസുറിയാനിസഭയുടെ പരമാധ്യക്ഷനുൾപ്പെടെയുള്ളവർക്കെതിരേയാണ് ഷൊർണൂർ സ്വദേശിയായ ജിജി ഗുരുവായൂർ എ.സി.പി.ക്ക് പരാതി നൽകിയത്. കുന്നംകുളം ആസ്ഥാനമായുള്ള സഭയുടെ പരമാധ്യക്ഷനും സ്ഥിരം ട്രസ്റ്റിയുമായ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുൾപ്പെടെയുള്ളവരെ പരാതിയിന്മേൽ ചോദ്യംചെയ്തതായി എ.സി.പി. ബിജുഭാസ്കർ പറഞ്ഞു.
ഷൊർണൂരിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ജിജി സഭയുടെ പ്രാർഥനകളിൽ പങ്കെടുക്കുമായിരുന്നു. ഇതിനിടെയാണ് ജിജിക്ക് സഭാ മേലധ്യക്ഷൻ പുതിയ ഹയർ സെക്കൻഡറി സ്കൂളിൽ 25 ലക്ഷത്തിന് അധ്യാപകജോലി വാഗ്ദാനം ചെയ്തത്. മലയാളത്തിൽ ബിരുദാനന്തരബിരുദവും നെറ്റും സെറ്റും പാസായ ജിജി മൂന്നുതവണയായി 25 ലക്ഷം സഭയുടെ ട്രസ്റ്റിയെ ഏൽപ്പിച്ചു. നിയമനക്കോഴയായതിനാൽ രസീത് കിട്ടിയില്ല. 2015 ജൂലായ് മുതൽ സഭയുടെ തൃശൂർ തൊഴിയൂരിലെ സെന്റ് ജോർജ് എച്ച്.എസ്.എസിൽ ഗസ്റ്റ് ലക്ചററായി നിയമിക്കുകയും സ്ഥിരം നിയമനം ഉടൻ നൽകുമെന്നും വാഗ്ദാനം നൽകി . ഈ വർഷം പ്ലസ്ടുവിലെ ഒഴിവിലേക്ക് ഹൈസ്കൂളിലെ അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം നൽകി. എന്തുകൊണ്ട് നിയമനം തന്നില്ലെന്ന് ചോദിച്ച ജിജിയെ ഗസ്റ്റ് അധ്യാപിക സ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്നും പരാതിയിലുണ്ട്. 25 ലക്ഷം തിരികെ ചോദിച്ചപ്പോൾ പണം കിട്ടിയിട്ടില്ലെന്നായിരുന്നു സഭാമേധാവിയും സ്ഥിരം ട്രസ്റ്റിയുമായ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മറുപടി. മെത്രാപ്പൊലീത്തയുടെനിർദേശപ്രകാരം ട്രസ്റ്റിയായ വിൽസനെയാണ് ജിജി പണം ഏൽപ്പിച്ചത്. പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ബിജുഭാസ്കർ പറഞ്ഞു. പരാതിപ്രകാരം മെത്രാപ്പൊലീത്ത ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തിട്ടുണ്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
31.82°C








