Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:16 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഉടൻ തുറക്കുമോ എന്ന ചോദ്യത്തിന് പ്രതികരണം നൽകി മുഖ്യമന്ത്രി. ഒറ്റയടിയ്ക്ക് ആരാധനാലയങ്ങൾ തുറക്കുമ്പോൾ വിശ്വാസികളെ നിയന്ത്രിക്കൽ ബുദ്ധിമുട്ടാകും എന്നതിനാൽ ഈ ഘട്ടത്തിലും സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കില്ല. പെട്ടെന്ന് ആരാധനാലയങ്ങൾ തുറന്നാൽ അത് രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  തടസമാകുമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം ഈ ആവിശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാടും ആരാധനാലയങ്ങൾ ഉടനടി തുറക്കരുതെന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്രവ  പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Readers Comment

Add a Comment