Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:23 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,thirumala tiruppathi,temple,andhra government,i2inews

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ സ്വത്തുവകകൾ ലേലത്തിൽ വിൽക്കാനുള്ള തീരുമാനം ആന്ധ്രാ  സർക്കാർ നിർത്തിവെച്ചു .ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റാണിത്. തിരുപ്പതിക്ഷേത്രത്തിലെ വെങ്കടേശ്വര 50 സ്ഥാവര സ്വത്തുക്കൾ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ്  ആന്ധ്രാപ്രദേശ് സർക്കാർ ഇത് താൽക്കാലികമായി നിർത്തിവെച്ചത്. കൂടാതെ തീരുമാനം പുനഃപരിശോധിക്കാൻ ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.  ബി.ജെ.പി , ജനസേന പാർട്ടി , സി.പി.എം , കോൺഗ്രസ് , ടി.ഡി.പി എന്നീ പാർട്ടികളുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈകൊണ്ടത്. പുരാതനമായുള്ള വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് സ്വത്തുക്കൾ സംഭാവന ചെയ്തവരെ ഈ നീക്കം ബാധിക്കുമെന്നും പാർട്ടി പ്രവർത്തകർ വാദിച്ചു. ഭക്തരുടെ മതവികാരം കണക്കിലെടുത്ത് ബന്ധപ്പെട്ടവരുമായി തീരുമാനിച്ച് പ്രശ്നം പുനഃപരിശോധിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനത്തോട് സർക്കാർ  ആവശ്യപ്പെടുകയും ചെയ്തു.

Readers Comment

Add a Comment