Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമളാൻ മുപ്പത് പൂര്‍ത്തിയാക്കി നാളെ ഈദുൽ ഫിത്തര്‍ ആയി ആഘോഷിക്കുമെന്ന് വിവിധ ഖാസിമാരുടെ അറിയിപ്പ്. കേരളത്തോടൊപ്പം ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെയാകും ചെറിയ പെരുന്നാൾ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ (കെ.എൻ.എം )കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനി എന്നിവർ ചേർന്നാണ് നാളെ പെരുന്നാൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ര്‍, ബ​ഹ്റൈ​ന്‍, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും നാളെ പെരുന്നാൾ കൊണ്ടാടും. ഒമാനിലെ കാര്യങ്ങൾ ഇതുവരെ തീരുമാനമായിട്ടില്ല. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് നാളെ കൂട്ടനമസ്ക്കാരത്തിന് പകരമായി പെരുന്നാൾ നമസ്ക്കാരം വീടുകളിൽ നടത്താനാണ് അറിയിപ്പ്. ചെറിയപെരുന്നാളിനോടനുബന്ധിച്ച് രാത്രി കടകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. 

Readers Comment

Add a Comment