Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗഭീഷണിയുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ രൂപം കൊണ്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ക്ഷേത്രങ്ങളിലെ ഓട്ടു പാത്രങ്ങളും വിളക്കുകളും വിൽക്കാനൊരുങ്ങി തിരുവതാംകൂർ ദേവസ്വം ബോർഡ്. ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്. ഈ ക്ഷേത്രങ്ങളിൽ ദീർഘകാലമായി ഉപയോഗിക്കാതെ ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരുന്ന പാത്രങ്ങളും വിളക്കുകളുമാണ് പ്രതിസന്ധി പരിഹരിക്കാൻ ലേലത്തിന് വെയ്ക്കുന്നത്. ഇവ കാലങ്ങളായി ഉപയോഗിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് ഇത് വിൽപ്പനയ്ക്ക് വെയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയത്. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. എന്നാൽ തങ്ങളെ അറിയിക്കാതെ പാത്രങ്ങളും വിളക്കുകളും കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന വാദവുമായി ചില ക്ഷേത്രോപദേശകസമിതികള്‍  രംഗത്തെത്തിയിട്ടുണ്ട്.

Readers Comment

Add a Comment