Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സഭാതർക്കവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഓർത്തഡോക്സ് പക്ഷത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി സെന്റ് തോമസ് , മുടവൂർ സെൻറ് ജോർജ് എന്നീ പള്ളികളിൽ ഓർത്തഡോക്സ് പക്ഷത്തിന് ആരാധനയ്ക്കുവേണ്ടിയാണ് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഓർത്തഡോക്സ് പക്ഷം സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ് . രണ്ട് പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും നിയമാനുസൃത വികാരിമാർക്കാണ് പള്ളിയുടെ ഭരണത്തിന് അവകാശമെന്നും പള്ളി കേസുകൾ പരിഗണിക്കുന്ന ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു . ഇതേ തുടർന്നാണ് ഓർത്തോഡോക്സ് പക്ഷം പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.
31.82°C








