Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:16 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ ചന്ദനക്കാംപാറയിൽ തുടങ്ങാനിരിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിനെതിരെ പ്രസ്താവനായിറക്കിയ തലശ്ശേരി ബിഷപ്പിന് അജ്ഞാതൻ നൽകിയ മറുപടി വൈറലാകുന്നു. പള്ളിയിലെ പുരോഹിതവർഗ്ഗത്തിന്റെ അധികാര അവകാശങ്ങളെ സരസമായി ചോദ്യം ചെയ്യുന്ന മറുപടി സന്ദേശം സഭയ്ക്കുള്ളിലെ സകല പുഴുക്കുത്തുകളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നു. പുരോഹിതവസ്ത്രമണിഞ്ഞ സ്ത്രീ പീഡകരെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന ലേഖനം എന്നിട്ടും ഞങ്ങൾ കുടിയന്മാരോടും കുടിയേറ്റക്കാരോടും എന്തിന് ഈ അയിത്തമെന്ന ചോദ്യം തൊടുത്തുവിടുന്നു. സാധാരണക്കാരന്റെ സംശയങ്ങൾ അതി ലളിതവും രസകരവുമായി ചോദിച്ച ആ അജ്ഞാത വിശ്വാസിയെ തിരയുകയാണ് സൈബർ ലോകം. പുരോഹിതനുള്ള മറുപടി ഇതാ..

ഫാ: റോബിനെ പോലെയുള്ള ക്രിമിനലുകൾ ഇനിയുമുണ്ട് പിടിക്കപ്പെടാൻ, സഭയിലെ കീടങ്ങളെ നന്നാക്കിയിട്ട് കുടിയേറ്റ മക്കളെ രക്ഷിക്കൂ പിതാവേ, കുടിക്കാൻ കുപ്പിയുമായി ആരും അരമനയിൽ വരുന്നില്ലല്ലോ. പിന്നെന്താണ് തിരുമേനി പ്രശ്നം? വരാത്തതാണോ പ്രശ്നം? മാഹിയിലമ്മയുടെ ചുറ്റും ബാറാണ്. പക്ഷേ അമ്മ സുരക്ഷിതയാണ്. ഗോവയിൽ ഫ്രാൻസിസ് സേവ്യറിന്റെ പള്ളിക്ക് ചുറ്റും പെരുന്നാൾ കടപോലെ ബ്രാണ്ടിക്കടയാണ്. അവിടെയും വിശ്വാസികൾ ആരും അവിശ്വാസികളാവുന്നില്ല. മ്മടെ വല്യ പിതാവ്, പോപ്പ് ബ്രാൻഡി ഗ്ലാസുമായി നൃത്തംചെയ്യുന്നത് കാണാറില്ലേ? അടുത്ത കാലത്ത് അദ്ദേഹം പറഞ്ഞത് ബ്രാൻഡിയാണ് യഥാർഥ ജീവജലം എന്നാണ്...! കത്തോലിക്കാ ഭൂരിപക്ഷമുളള അയർലണ്ടിലോ ഇറ്റലിയിലോ  വത്തിക്കാനിലോ മദ്യനിരോധനമുണ്ടോ?   അവിടെയൊന്നുമില്ലാത്ത അയിത്തം ഇവിടെ എങ്ങനുണ്ടായി? കത്തോലിക്കർ 95%ഉള്ള ഫിലിപ്പൈൻസിൽ ലൈംഗികത്തൊഴിൽപോലും നിരോധിക്കാൻ പറ്റാത്ത കത്തോലിക്കാ മേധാവികളാണ് ഇവിടെ കുടിയേറ്റ മക്കളെ ഓർത്ത് മുതലക്കണ്ണീരൊഴുക്കുന്നത്? കുടിയേറി വന്നത് ക്രിസ്ത്യാനികൾ മാത്രമല്ല പിതാവേ, അനേകം ഹിന്ദുക്കളുമുണ്ട്. ഒരു നാട്ടിൽ ഒരു പള്ളി ഉണ്ടെന്നുവെച്ച് അവിടുത്തെ നാട്ടുപ്രമാണിയായി വൈദികർ വേഷമിടുന്നത് ശരിയല്ല. വിശ്വാസികൾ വെള്ളമടിച്ച് പണം മുഴുവൻ നശിപ്പിച്ചാൽ ഞായറാഴ്ച വി.കുർബാനക്കിടയിലെ ബക്കറ്റ് പിരിവിൽ കുറവുവരും എന്ന ആകുലത കൊണ്ടാണോ പിതാവിന് ഇത്ര ആശങ്ക? സകല വൈദികരുടെയും പുത്തൻ കുർബാനക്ക് തലേന്ന് അന്നേ ദിവസം ചടങ്ങിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് വെട്ടി വിഴുങ്ങുവാൻ ഭക്ഷണം ഉണ്ടാക്കുന്ന ഒരു പരിപാടിയുണ്ട്. ഇത്തിരി കഷ്ടപ്പാടു പിടിച്ച പണിയാണ്. ആ പണിയൊക്കെ സ്വൽപം മദ്യപിച്ചിട്ടല്ലേ പിതാവേ നടത്തുന്നത്? ബക്കറ്റിൽ ഹന്നാം വെള്ളം വെച്ചിട്ട് എടുത്ത് കുടിച്ചോളാൻ പറഞ്ഞാൽ ഇറച്ചി നുറുക്കാനും ഉള്ളി തൊലിക്കാനും, ഒരു കാതൊലിക്കനും വരില്ല. കഷ്ടപ്പെടുന്ന മനുഷ്യർക്ക് സ്വന്തം വേദന മറന്ന് ഒന്നുറങ്ങാൻ സ്വൽപം മദ്യം കുടിക്കുന്നതിൽ എന്തു തെറ്റാണുള്ളത്, പിതാവേ? നിങ്ങളെ പോലെ ആരാൻ പണിയെടുക്കുന്ന പണം കൊണ്ട് മട്ടനും, പോത്തും, താറാവും, കരിമീനും, ദഹനരസത്തിന് മുന്തിയ ഇനം വീഞ്ഞും, രഹസ്യമായി വിദേശ 
സ്കോച്ചും ഒന്നുമില്ല. ഞങ്ങൾ പണിയെടുക്കുന്ന പണം നിങ്ങൾക്ക് തിന്നാനും കുടിക്കാനും സുഖിക്കാനും ഉള്ള പങ്ക് മാറ്റി വെച്ചിട്ട് അല്ലയോ ഞങ്ങൾ ജീവിക്കുന്നത്.
ഒന്നോ രണ്ടോ വൈദികർ പീഡന കേസിൽ പിടിക്കപ്പെടുമ്പോൾ, അവരെ വെച്ച് ബാക്കിയുള്ള വൈദികരെ വിധിക്കരുത് എന്ന് നിങ്ങൾ പറയുന്ന പോലെ തന്നെയാണ് ഒന്നോ രണ്ടോ പേര് വെള്ളമടിച്ച് വഴിയിൽ കിടന്നാൽ അവരുടെ പ്രവൃത്തിവെച്ച് ബാക്കിയുള്ളവരെ  വിധിക്കരുത് എന്ന വസ്തുതയും അങ്ങ് ഒന്ന് പരിഗണിക്കണം. ഒരു സംശയം കൂടി, ഈ ബിവറേജ് ഔട്ട് ലെറ്റുകൾ നടത്തുവാനുള്ള ലൈസൻസ് സഭക്ക് നൽകിയാൽ ഈ പ്രശ്നം തീരുമോ? സ്കൂളുകളിൽ നിയമനത്തിന് വൻ തുക കൈക്കൂലി മേടിക്കുന്ന പോലെ ബിവറേജ് ജോലിക്കും വൻതുക വാങ്ങാമല്ലോ! അങ്ങനെയെങ്കിൽ ഈ മദ്യ വിരുദ്ധ സമരത്തിന് മുൻപിൽ നിൽക്കുന്ന പല സാറന്മാരും ബിവറേജിൽ ബില്ലടിക്കാൻ ഇരിക്കുന്നത് കാണാൻ നല്ല രസമായിരിക്കും!! ഷോപ്പിന് നല്ല ഒരു വിശുദ്ധന്റെ പേരും,
ഉദ: St.Thomas Bivarage Outlet. (Run by archdiocese) 
കൂടെ ഒരു ദൈവ വചനവും...  ‘സ്വൽപം വീഞ്ഞ് ബുദ്ധിയെ ഉണർത്തും.’ ഇനി സർക്കാരിനിതേ വഴി ബാക്കിയുള്ളു- ബിവറേജിന്റെ നടത്തിപ്പ് ലൈസൻസ് രൂപതക്ക് കൊടുക്കുക.

Readers Comment

Add a Comment