Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വീട്ടുപടിക്കൽ മദ്യം എത്തിച്ചു നൽകുന്ന കാര്യംആരാധനാലയങ്ങൾ ഉച്ചഭാഷിണിയിലൂടെ അറിയിക്കണമെന്ന ഉത്തരവ് വിവാദത്തിൽ. പഞ്ചാബിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. മുക്തർ ഭരണകൂടത്തിന് വേണ്ടി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് .ഉത്തരവ് വിവാദമായതോടെ മുക്തർ ഡെപ്യൂട്ടി കമ്മീഷണർ അരവിന്ദ് കുമാർ മാപ്പ് പറഞ്ഞു.ഗ്രാമത്തിലെ ഗുരുദ്വാരയിലെ ഉച്ചഭാഷിണി വഴി വിവരങ്ങൾ പ്രചരിപ്പിക്കണമെന്ന് പരാമർശിക്കുന്ന ഒരു ഉത്തരവ് അബദ്ധവശാൽ പുറത്തിറക്കിയെന്നും തിരുത്തൽ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആവശ്യക്കാർക്ക് വീട്ടുപടിക്കൽ മദ്യം എത്തിച്ചു നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചിരുന്നു . രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം ഒരാൾക്ക് വീട്ടിൽ എത്തിച്ച് നൽകില്ലെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം ഉത്തരവിനെതിരെ പ്രതിപക്ഷമായ അകാലിദൾ രംഗത്ത് വന്നു. ദൈവനിന്ദ എന്നാണ് അകാലിദൾ ഇതിനെ വിശേഷിപ്പിച്ചത് . ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കണമെന്നും അകാലിദൾ വക്താവ് ദൽജീത് സിംഗ് ചീമ പറഞ്ഞു . സിഖ് ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലമാണ് മുക്തർ സാഹിബ് . ഭരണകൂടത്തിന്റെ വരുമാനത്തിനായുള്ള ആർത്തിയാണിതെന്നും അദ്ദേഹം ആരോപിച്ചു .
31.82°C








