Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,ramadan,coivd19,lock down,rules,should,follow,chief minister,i2inews

സംസ്ഥാനത്ത് കൊവിഡ് രോഗ ബാധ പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാൻ ധാരണയായതായി മുഖ്യമന്ത്രി അറിയിച്ചു.റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്. മത നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തിയാണ് ഇക്കാര്യത്തില്‍ ഒരു ധാരണയിൽ എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

“കൂടിച്ചേരലുകളും കൂട്ട പ്രാര്‍ത്ഥനകളും ഒഴിവാക്കാൻ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ദാനധര്‍മ്മത്തിനും വലിയ പ്രാധാന്യമാണ് റമദാൻ കാലത്ത് ഉള്ളത്. രോഗ പീഢയുടെ കാലത്ത് അത് അര്‍ഹരുടെ കൈകളിലെത്താൻ സാഹചര്യം ഒരുങ്ങട്ടെ. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യ നന്മയാണെന്നും,രോഗവ്യാപനം തടയുകയാണ് പരമപ്രധാനം” എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, നിലവിലെ പ്രതീകൂല സാഹചര്യത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ട് ശരിയായ നിലപാടെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നതായതും മുഖ്യമന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment