Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 am
  • 19th May, 2024
  • Overcast Clouds
24.82°C24.82°C
  • Humidity: 98 %
  • Wind: 0.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച (ആഗസ്റ്റ് 16) വൈകിട്ട് അഞ്ചിന് തുറക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച വൈകിട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കുക. ആഴിയില്‍ അഗ്നി ജ്വലിപ്പിച്ച ശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കും.

മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഇത്തവണ പുതിയ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ തുലാം ഒന്നിനായിരുന്ന നറുക്കെടുപ്പാണ് ഇത്തവണ മുതല്‍ ചിങ്ങം ഒന്നിനു നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം സന്നിധാനത്തും മാളികപ്പുറത്തുമായി ഭജനമിരുന്ന് ക്ഷേത്രപൂജാ കാര്യങ്ങള്‍ മനസ്സിലാക്കണം. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനും, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിനും ഒന്‍പതു പേര്‍ വീതം അടങ്ങുന്ന രണ്ടു പട്ടികകളാണ് തയ്യാറാക്കിയിട്ടുള്ളത്.

Readers Comment

Add a Comment