Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:17 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
good friday

ദു:ഖവെള്ളി ദിനത്തില്‍ യേശുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച യേശുദേവനെ ഈ ദിനത്തില്‍ എല്ലാവരും സ്മരിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
യേശു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിബോധവും എന്നും വേറിട്ടു നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദു:ഖവെള്ളിയായ ഇന്ന് ക്രിസ്തു ദേവന്റെ ത്യാഗത്തെയും സത്യത്തോടും നീതിയോടും സേവനത്തോടുമുള്ള പ്രതിജ്ഞാബന്ധതയെയും നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ക്രൈസ്തവര്‍ക്ക് ഏറെ പ്രധാന്യമുള്ള ദു:ഖവെള്ളി ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.


അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ചുരുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. സമ്പർക്ക വിലക്കുള്ളതിനാൽ വിശ്വാസികൾ വീട്ടിലിരിക്കുമ്പോൾ വൈദികർ മാത്രമാണ് തിരുക്കർമ്മങ്ങളിൽ പങ്കാളികളായത്. വൈദികരും സഹായികളും ഉൾപ്പെടെ പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കേരളത്തിലുടനീളമുള്ള പള്ളികളിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടന്നത്.

Readers Comment

Add a Comment