Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്രിസ്ത്യുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണ ഉണർത്തി ഇന്ന് പെസഹ വ്യാഴം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ രാവിലെ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടന്നു. എന്നാൽ മുൻകാലങ്ങളിലേത് പോലെ വലിയ വിശ്വാസിസമൂഹം ദർശനത്തിനെത്താതെ അടച്ചിട്ട പള്ളികളാണ് ഈ വർഷം പെസഹ കർമ്മങ്ങൾ നടന്നത്. പല വിശ്വാസികളും കർമ്മങ്ങൾ തത്സമയം ടെലിവിഷനിലൂടെ ദർശിച്ച് പുണ്യം നേടി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പെസഹ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയത്. പ്രാർത്ഥനകൾക്ക് ശേഷമുള്ള അപ്പം മുറിയ്ക്കൽ, കാൽകഴുകിക്കൽ മുതലായ ചടങ്ങുകൾ മുൻ നിശ്ചയപ്രകാരം ഒഴിവാക്കി. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും താഴത്തെ പള്ളിയിലും രാവിലെ ഏഴിന് പെസഹാ തിരുകര്‍മ്മങ്ങള്‍ നടന്നു.