Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,palm sunday,christians,church,i2inews

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വിശ്വാസികൾ ഇല്ലാതെയാണ് പള്ളികളിൽ ഓശാന ചടങ്ങുകൾ നടക്കുന്നത്. യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കികൊണ്ടാണ് ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിക്കുന്നത്. ക്രൈസ്തവ വിശ്വസികളുടെ കഷ്ടാനുഭവ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായർ . ഉയിർപ്പു തിരുന്നാളായ ഈസ്റ്ററിന്റെ വരവറിയിക്കുന്നതാണ് ഓശാന ഞായർ. പെസഹ വ്യാഴം, ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികള്‍ക്ക് വിശുദ്ധ വാരം പൂര്‍ത്തിയാകുന്നത്.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പുലര്‍ച്ചെ 5.45 ന് ദിവ്യബലി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വിശ്വാസികള്‍ക്ക് ദിവ്യബലി ചടങ്ങുകളില്‍ ഓണ്‍ലൈനിലൂടെ സംവിധാനം ഒരുക്കിയിരുന്നു.മെത്രാൻമാരും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ടിക്കാം. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ല. പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ട. ദുഖവെള്ളിയാഴ്ച കുരിശിൻ്റെ വഴിയും നടത്തേണ്ടതില്ലെന്നും നി൪ദ്ദേശിച്ചിട്ടുണ്ട്. 

വിശ്വാസികള്‍ യാതൊരു കാരണവാശാലും പള്ളികളിലേക്ക് എത്തരുതെന്ന് ഓര്‍ത്തഡോക്സ് സഭ നേതൃത്വവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദികനടക്കം 3 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളാണ് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ നടത്തുക.അതീവ ജാഗ്രതയുള്ള സ്ഥലങ്ങളില്‍ രണ്ട് പേര്‍ മാത്രമായിരിക്കും ചടങ്ങുകളി

Readers Comment

Add a Comment