Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,ramanavami,ayodhya,without celebration,covid19,i2inews

ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ രാമനവമിയെ വരവേറ്റ് അയോദ്ധ്യ. ശ്രീരാമ പാദുകപൂജയും ആരതിയും വീടുകളിലൊതുക്കിയാണ് ഭക്തര്‍ രാമനവമി ആഘോഷിച്ചത്. ക്ഷേത്രത്തില്‍ ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പൂജകളിലൊന്നും ഭക്തര്‍ക്ക് പ്രവേശനം നല്‍കിയില്ല.ജോലിക്കാര്‍ക്കും പൂജാരിമാര്‍ക്കും മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നല്‍കിയത്.രാമനവമിക്കായി ദിവസങ്ങള്‍ക്കു മുന്‍പേ ഒരുങ്ങുന്ന അയോധ്യ ഇത്തവണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ  ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുകയായിരുന്നു. 

സുപ്രീംകോടതി അയോദ്ധ്യ വിധി പുറപ്പെടുവിച്ചതിനു ശേഷമുള്ള ഈ വര്‍ഷത്തെ രാമനവമി ആഘോഷങ്ങള്‍ക്ക് അയോധ്യ ഏറെ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ രാജ്യത്തെ നിലവിലെ  സാഹചര്യം കണക്കിലെടുത്ത് എല്ലാ ആഘോഷങ്ങളും മാറ്റിവെക്കുകയായിരുന്നു. പിന്നീട് നിശ്ചയിക്കുന്ന സമയത്ത് ഭക്തരെ പങ്കെടുപ്പിച്ച് പ്രത്യേക പൂജകള്‍ നടത്താനാണ് തീരുമാനമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി. മഹാമാരിമൂലമുള്ള സാമൂഹിക അകലം പാലിക്കുന്നതിനാല്‍ അയോധ്യയിലെ സരയൂ തടങ്ങളില്‍ വസിക്കുന്ന സന്യാസിമാരടക്കം ക്ഷേത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് സരയൂ കുഞ്ച് ക്ഷേത്ര പൂജാരി കിശോര്‍ ശാസ്ത്രി പറഞ്ഞു.

Readers Comment

Add a Comment