Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
umrah

കോവിഡ് ലോക് ഡൗണും നിയന്ത്രണങ്ങളും മൂലം വിസാ കാലാവധി  തീരുന്നതിന് മുൻപേ നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഉംറ തീർത്ഥാടകർക്ക് ഇനി പിഴയൊടുക്കാതെ സ്വദേശത്തെത്താം. പിഴയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നാളെ വൈകുന്നേരത്തിന് മുൻപായി സമർപ്പിക്കണം. അപേക്ഷ ലഭിക്കാത്ത പക്ഷം തീർത്ഥാടകർ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ കുടുങ്ങിയ ഉംറാ തീര്‍ത്ഥാടകര്‍ക്കാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഭീതി പരക്കുന്ന പശ്ചാത്തലത്തിൽ ഇവരെ പിഴ ശിക്ഷയിൽ നിന്നും ഒഴിവാക്കാനായി സൗദി ജവാസാത് ഡയറക്ടറേറ്റ് അനുമതി നൽകുകയായിരുന്നു. ഓണ്‍ലൈനായി ഹജ്ജ്- ഉംറ മന്ത്രാലയത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ തൃപ്തികരമെന്ന് കണ്ടാൽ ഇവർക്ക്  സർക്കാർ ചിലവിൽ സ്വദേശത്തേക്ക് മടങ്ങാം. 

Readers Comment

Add a Comment