Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:04 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ramlala temple

അയോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു. പ്രത്യേക പൂജകൾക്ക് ശേഷം ശ്രീരാമ ക്ഷേത്രനിർമ്മാണം നടക്കുന്നതിന് തൊട്ടടുത്തുള്ള മാനസ് ഭവന് സമീപത്ത് പ്രത്യേകം നിർമ്മിച്ച തറയിലേക്കാണ് വിഗ്രഹം മാറ്റിയത് . 1992 ന് ശേഷം ആദ്യമായാണ് രാംലാലാ വിഗ്രഹം താത്കാലിക കൂടാരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് മാറ്റുന്നത്. കഴിഞ്ഞ 27 വർഷമായി രാംലാലാ വിഗ്രഹത്തെ താത്കാലിക കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.  പുതിയ ക്ഷേത്രം വരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ രാംലാലാ വിഗ്രഹത്തെ അവിടേക്ക് മാറ്റാൻ  സാധിക്കുമെന്നാണ് കരുതുന്നത് . 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചടങ്ങിൽ പങ്കെടുത്തത് . സംസ്ഥാനത്തിന്റെ വിഹിതത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 11 ലക്ഷത്തിന്റെ ചെക്കും മുഖ്യമന്ത്രി ആദിത്യനാഥ് ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് കൈമാറി . ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട തീയതി തീരുമാനിക്കുവാനുള്ള യോഗം ഏപ്രിൽ ആദ്യവാരത്തിലാണ് നിശ്ചയിച്ചത് . യോഗം  മാറ്റിവക്കാനുള്ള സാധ്യതയാണുള്ളതെന്നും യോഗീ ആദിത്യ നാഥ് ചൂണ്ടിക്കാട്ടി .

Readers Comment

Add a Comment