Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,covid19,saudi mosque,prayers stopped,oman,i2inews

കൊറോണ വ്യാപനത്തെ തുടർന്ന് സൗദിയിലെ പള്ളികളിൽ ജുമുഅയും ജമാഅത്ത് നിസ്‌കാരവും  നിര്‍ത്തിവെച്ചു. മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദിയിലെ മറ്റ് മുഴുവന്‍ പളളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌ക്കാരവും, മറ്റ് എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവുമാണ് നിർത്തിവെച്ചത്. ഇക്കാര്യം സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. എന്നാൽ ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും സമയാസമയങ്ങളില്‍ പള്ളികളില്‍ ബാങ്ക് വിളിക്കുമെന്ന് സഭ അറിയിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് വ്യാപനം തടയാൻ ഒമാനിൽ പള്ളികളും മറ്റു ആരാധനാലയങ്ങളും അടക്കാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം ഉണ്ടാവില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളിൽ നിന്ന് ഉണ്ടാവുക. ഒപ്പം ഇതര മതസ്ഥരുടെ ദേവാലയങ്ങൾ അടക്കാനും, റസ്റ്റോറൻറുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന് കഴിക്കുന്നത് നിരോധിക്കാനും നിർദ്ദേശിച്ചു.

Readers Comment

Add a Comment