Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:40 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,franko mulaykkal,dimissed petition,i2inews

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി തള്ളി കോടതി. കോട്ടയം അഡീഷണല്‍ സെഷൻസ് ജില്ലാ കോടതിയാണ് വിടുതൽ ഹർജി തള്ളിയത്. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളക്കല്‍ ഹർജി നല്‍കിയത്. ഫ്രാങ്കോ വിചാരണ നേരിടണമെന്നും  കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയെ ചോദ്യംചെയ്ത് ബിഷപ്പ് മേല്‍ക്കോടതിയെ സമീപിച്ചേക്കും. 

വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്ന് അറിയിച്ച കോടതി മാര്‍ച്ച് 24ന് ഈ വിഷയത്തില്‍ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. ബലാത്സംഗം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാരമുപയോഗിച്ച് ഭീഷണി മുഴക്കൽ തുടങ്ങി 10 വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രത്തിൽ ഉള്ളത്. 

 

Readers Comment

Add a Comment