Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:16 am
  • 2nd May, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
thirumala temple

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 17 മുതൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പ്രത്യേക ക്യൂ സംവിധാനം ഉണ്ടായിരിക്കുകയില്ലെന്ന് ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു. ആളുകളെ ഏറ്റവും ചെറിയ ഗ്രൂപ്പുകളായി തിരിച്ച് സമയ നിയന്ത്രണം ഏർപ്പെടുത്തി കൃത്യമായ ഇടവേളകൾ അനുസരിച്ച് ഓരോ ഗ്രൂപ്പിനെയും ക്ഷേത്രത്തിനകത്ത് കയറ്റിവിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതുമൂലം ഒരുപാട് ആളുകൾ തൊട്ട് തൊട്ട് ക്യൂ നിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 
ഓരോ സമയത്തും കൃത്യമായ ഇടവേളകളിൽ സമയബന്ധിതമായി സന്ദർശനം അനുവദിക്കാനുള്ള ടോക്കണുകൾ ലഭ്യമാക്കാൻ ഉടൻ തന്നെ കൗണ്ടറുകൾ തുറക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം ഭക്തജനങ്ങൾ വന്നു പോകാറുള്ള ഈ ആരാധനാലയത്തിൽ മാർച്ച് 17 മുതൽ ഭക്തജനങ്ങളുടെ എണ്ണം 3500 മുതൽ 4000 ആയി പരിമിതപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ ഭീതി ഒഴിയുന്നതുവരെ വിശേഷ പൂജകളും വേണ്ടെന്ന് വെച്ചിട്ടുണ്ട്.  

 

Readers Comment

Add a Comment